അച്ഛാ എന്നൊരു വാക്ക് ...


ഒരു ഔദ്യോഗിക മീറ്റിങ്ങിനാണ് ശ്രീധറിന്റെ ഓഫീസ്സില്‍ പോയത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പിനിയുടെ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള മാനേജരായിരുന്നു അദ്ദേഹം. മനോഹരമായി അലങ്കരിച്ച ഓഫീസ് റിസപ്‌ഷന്‍. സുന്ദരിയായ ലെബനീസ് റിസപ്ഷനിസ്റ്റിന്റെ ചുണ്ടുകളില്‍ വശ്യമായ മന്ദഹാസം. മലയാളിയായ ഓഫീസ് ബോയി തന്ന ‘സുലൈമാനി’ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ ശ്രീധര്‍ തന്നെ റിസപ്ഷനിലെത്തി, അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഒരു മണിക്കൂറോളം നീണ്ടു ഔഗ്യോകിക ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്കിടയില്‍ പലപ്പോഴും അദ്ദേഹം, ‘നിശ്ശബ്ദമാക്കി’ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കുന്നത് അലോസരമുണ്ടാക്കിയിരുന്നു. അത് മര്യാദകേടാണല്ലൊ എന്ന് മനസ്സിലോര്‍ക്കാതെയുമിരുന്നില്ല!

ചര്‍ച്ചകള്‍ കഴിഞ്ഞതോടെ ശ്രീധര്‍ ചോദിച്ചു,

‘മിസ്റ്റര്‍ അനിലിന് തിരക്കുണ്ടൊ പോകാന്‍?’

‘നമുക്ക് ഇനി ഈ ‘മിസ്റ്റര്‍’ എന്ന ഔപചാരികത മാറ്റിവച്ചാലോ ശ്രീധര്‍?’

‘തീര്‍ച്ചയായും ... തീര്‍ച്ചയായും’ കുലുങ്ങിച്ചിരിച്ച് കൊണ്ട് ശ്രീധര്‍ മറുപടി പറഞ്ഞു.

അതിനിടയില്‍ ശ്രീധറിന്റെ മൊബൈല്‍  ഫോണ്‍ മേശപ്പുറത്തിരുന്ന് ‘വിറക്കാന്‍’ തുടങ്ങി.

‘ക്ഷമിക്കണം അനില്‍’

ആരോടൊ ഫോണില്‍ സംസാരിച്ചതോടെ ശ്രീധറിന്റെ മുഖം മ്ലാനമായി. ഫോണ്‍ വെച്ചതിനു ശേഷം ഒരു നിമിഷം ശ്രീധര്‍ ഒന്നും മിണ്ടാതിരുന്നു.

‘ശ്രീധര്‍, ചോദിക്കുന്നത് വ്യക്തിപരമാകില്ലെങ്കില്‍ ... എന്തു പറ്റി, പെട്ടെന്ന് മുഖം വല്ലാതായല്ലോ?’

‘ഓ ... അങ്ങനെയൊന്നുമില്ല അനില്‍ ... അത് മോനായിരുന്നു’

‘അത് ശരി, കുടുംബം നാട്ടിലാണോ? ചെറിയ കുട്ടിയായിരിക്കും?’

‘അല്ല, ഭാര്യയും മകനും രണ്ട് വര്‍ഷമായി ആസ്ട്രേലിയയിലാണ്. ഇടക്ക് അവരെക്കാണാന്‍ ഞാന്‍ അങ്ങോട്ട് പോകും, വല്ലപ്പോഴും അവര്‍ ഇങ്ങോട്ടും വരും’.

‘ചെറിയ കുട്ടിയാണ് അല്ലേ, ചുമ്മാതല്ല ഈ വിഷമം’

ശ്രീധര്‍ ഒന്നും പറയാതിരുന്നപ്പോള്‍ ഞാന്‍ തുടര്‍ന്നു,

‘ചെറിയ പ്രായത്തില്‍ കുട്ടികള്‍ അച്ഛനോടും അമ്മയോടും ഒപ്പം തന്നെ വളരണം. ആ കളിയും, ചിരിയും, കുസൃതിയും, ആദ്യമായി മുഖത്തു നോക്കി ‘അഛാ’ എന്ന് വിളിക്കുന്നതും ഒക്കെ നഷ്ടപ്പെട്ടാല്‍ പിന്നെ നമുക്കൊക്കെ എന്താണുള്ളത് ശ്രീധര്‍?’

പൊടുന്നനെ ശ്രീധര്‍ തന്റെ ഇരിപ്പടത്തില്‍ നിന്നും എഴുന്നേറ്റ്  എന്റെടുത്ത് വന്ന് ഇരു കൈകളും കൂട്ടി പിടിച്ചു,ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

‘അനില്‍, മോന് എട്ട് വയസ്സായി. ഇന്ന് വരെ അവന്‍ ഒരു വാക്കു പോലും ശബ്ദിച്ചിട്ടില്ല. ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാന്‍ വേണ്ടിയാണ് അവനെ ആസ്‌ട്രേലിയയില്‍ താമസിപ്പിച്ചിരിക്കുന്നതു തന്നെ. ഡോക്ടര്‍മാര്‍ പറയുന്നു ശരിയാകാന്‍ സാധ്യതയുണ്ടെന്ന്. ഇനി മറ്റൊരു കുട്ടി ഞങ്ങള്‍ക്കുണ്ടാകില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും ചെയ്തു അനില്‍’.

ഒന്നും മിണ്ടാനാവാതെ തരിച്ചു നില്‍ക്കുമ്പോള്‍  ശ്രീധര്‍ തുടര്‍ന്നു,

‘ഓരോ ഫോണ്‍ കോളും വരുമ്പോള്‍ അങ്ങേത്തലക്കല്‍ നിന്നും ‘അച്ഛാ’ എന്നൊന്ന് കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതാണ് ഒരിക്കലും ഫോണ്‍ ഓഫ് ചെയ്ത് വെയ്ക്കാത്തതും.’

‘അനില്‍, ഒരിക്കലെങ്കിലും എന്റെ മോന്‍ എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ, വിളിക്കുമായിരിക്കും അല്ലേ?’

45 Response to "അച്ഛാ എന്നൊരു വാക്ക് ..."

  1. നന്നായിരുന്നു. ആ അച്ഛന്റെ വേദന ഊഹിക്കാവുന്നതേ ഒള്ളൂ..... ഔദ്യോകിക ജാടകളില്‍ personal feelings എല്ലാം പാപങ്ങള്‍ ആണല്ലോ....

    എന്തെല്ലാം നഷ്ടപ്പെടുത്തിയാണ് ഒന്ന് ജീവിക്കാന്‍ ശ്രമിക്കുന്നത്? അതിനിടയില്‍ ഇത്തരം പ്രയാസങ്ങള്‍ കൂടി ആകുമ്പോള്‍...ഒരു മനസിന്റെ നൊമ്പരം ചുരുങ്ങിയ വരികളില്‍ നന്നാക്കി.
    ആശംസകള്‍.

    ഒരു നൊമ്പരം മനസ്സിലുണര്‍ത്തിയ കുറിപ്പ്.
    ഹൃദ്യമായി അനില്‍.

    ആ അച്ഛന് മകന്റെ വിളി കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ.

    പള പള മിനുക്കത്തിനുള്ളിലും
    പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കുള്ളിലും
    ചിലപ്പോള്‍ ഇതുപോലെ
    വിതുമ്പുന്ന ഹൃദയങ്ങള്‍ കാണും.
    ഇത് വെറും കഥയല്ലെന്കില്‍ അദ്ധേഹത്തിന്റെ ആഗ്രഹം സഫലമാകട്ടെ!

    ഹംസ says:

    എന്‍റെ ഒരു സുഹൃത്തിന്‍റെ മോന്‍.... മൂന്ന് വയസ്സായ കുട്ടി .. സംസാരിക്കാന്‍ തുടങ്ങിയിട്ടില്ല... അവനു ഒരു കുഴപ്പവും ഇല്ല എന്നു ഡോക്ടര്‍മാര്‍ പറയുന്നുണ്ട് ..കാരണം ചില വാക്കുകള്‍ അവന്‍ പറയുന്നുണ്ട്.. പക്ഷെ അതു ശരിക്കും മനസ്സിലാവുന്നില്ല... നല്ല ബുദ്ധിയുള്ള കുട്ടിയാണു താനും ....

    എന്തോ കഥ വായിച്ചപ്പോള്‍ എനിക്ക് അവനെ ഓര്‍മ വന്നു...

    കഥ ആണോ ഇത്...എന്തൊരു അവസ്ഥ ആണ് അല്ലെ അത്...ആര്‍ക്കും അങ്ങിനെ ഒന്നും ഉണ്ടാവാതിരിക്കട്ടെ

    അതെ ഓരോ മനസ്സുകൾക്കുള്ളിലും ഇതുപോലെ സ്വന്തം സങ്കടങ്ങളും,വിതുമ്പലുകളും ഒതുക്കിവെച്ച എത്രയെത്ര നൊമ്പരങ്ങൾ അല്ലേ ....
    വളരെ ഒതുക്കി നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ അനിൽ

    Unknown says:

    പ്രതീക്ഷ .....നല്ല കഥ

    തീർച്ചയായും വിളിക്കണം.... വിളിക്കട്ടെ

    ആ അച്ഛന്റെ വിങ്ങല്‍ ഞങ്ങള്‍ക്കും അനുഭവപ്പെട്ടു..
    ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് വല്ലാത്ത ആദരവ് തോന്നാറുണ്ട്.

    അല്പം സെന്റി ആയിപ്പോയില്ലേ എന്നു സംശയം

    അനുഭവം നന്നായി പങ്കുവെച്ചു....

    ഒരാളിന്റെ വേദന പങ്കുവെക്കപെടാന്‍ നമ്മള്‍ യോഗ്യരാകുന്നത് ജീവിതത്തിന്റെ സൗഭാഗ്യം തന്നെയാണ് ...ആശംസകള്‍

    നന്നായിരിക്കുന്നു.. പെട്ടെന്നു ഇമോഷണൽ ആയി പറഞ്ഞ അവസാനവാക്കുകൾ.. ഫീൽ തരുന്നുണ്ട്. കൊള്ളാം.

    ആ പിതാവിന്റെ വേദന മനസ്സിലാക്കുന്നു. ആ കുട്ടിയ്ക് എത്രയും പെട്ടെന്നു സുഖമാവട്ടെയെന്നു പ്രാര്‍ത്ഥിക്കാം.

    Vayady says:

    ആ അച്ഛന്റെ വേദന നമുക്ക് മനസ്സിലാകില്ല. അതിന്റെ കാഠിന്യം അനുഭവിച്ചാലേ മനസ്സിലാകൂ.

    എഴുത്തില്‍ കുറച്ചും കുടി സ്വാഭാവികത വരുത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.

    ഹൃദയസ്പർശിയായി, അഭിനന്ദനം!

    G.MANU says:

    hridayasparshi aaya kuripu

    ഓരോന്നും എത്ര അമൂല്യമാണ്!

    ഒതുക്കിപ്പറഞ്ഞത് നന്നായി.

    വിധിയുടെ കരാളാഹസ്തങ്ങള്‍ എല്ലാതെ എന്തു പറയാന്‍ :(

    മനസ്സിനെ തൊട്ടു കഥ ..
    ആശംസകള്‍

    Junaiths says:

    പൊള്ളുന്ന വസ്തുതകള്‍ എത്രയാണല്ലേ,,,,,,,
    ആ മകന് വര്‍ത്തമാനം പറയാന്‍ സാധിക്കട്ടെ..

    വേണു: അത്തരം ജാടകള്‍ക്ക് പലപ്പോഴും നിര്‍ബന്ധിതരാക്കപ്പെടുന്നതല്ലേ ആളുകള്‍?

    രാംജി: നന്ദി

    ചെറുവാടി: സന്തോഷം

    ആളവന്‍‌താന്‍: അണ്‍ഗനെ ആഗ്രഹിക്കാം നമുക്ക്.

    ഇസ്മായില്‍: ഏറെ കാര്യവും ഇത്തിരി കഥയുമാണ്.

    ഹംസ: ആ കുട്ടിക്കും വേഗം സംസാരിക്കാന്‍ കഴിയട്ടെ.

    ഫൈസു: അതേ, ആര്‍ക്കും വരാതിരിക്കട്ടെ ഈ അവസ്ഥ.

    മുരളി: ഏറെ നന്ദി.

    ഡ്രീംസ്: നന്ദി.

    പാവപ്പെട്ടവന്‍: ഞാനും പ്രാര്‍ത്ഥിക്കുന്നു.

    മേയ്ഫ്ലവേര്‍സ്: സന്തോഷം.

    ഭാനു: യഥാതഥമായ ഒരു വിഷയം ആയതുകൊണ്ടാവാം ഒരല്പം സെന്റിയായത്.

    തലയംബലത്ത്,
    ധനലക്ഷ്മി,
    മുകില്‍,
    - അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ഇക്ക: നമുക്ക് പ്രാര്‍ത്ഥിക്കാം.

    വയാടി: നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.

    ശ്രീ,
    മനു,
    എച്മു.
    ബിഗു,
    ദി മാന്‍,
    ജുനൈദ്,

    - എല്ലാവര്‍ക്കും നന്ദി.

    മകന്റെ വിളി കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ...

    വളരെ ദയനീയം തന്നെ. ഓരോരുത്തര്‍ എന്തെല്ലാം ദുഃഖങ്ങള്‍ മനസ്സിലൊതുക്കി നടക്കുന്നു അല്ലേ? എല്ലാമുണ്ടായിരുന്നിട്ടും, ഒന്നുമില്ലാത്ത അവസ്ഥ.

    ആസ്ട്രേലിയയില്‍ വിദഗ്ദചികിത്സ കിട്ടി, കുട്ടിക്ക് സംസാരിക്കാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

    മനസ്സിൽ തട്ടിയ ഒരു ഒതുക്കമുള്ള കഥ. മോനു് വേഗം സംസാരശേഷി ലഭിക്കുമെന്നു് കരുതാം, പ്രാർത്ഥിക്കാം.
    ഗംഭീരമായി, അനിൽ. അഭിനന്ദനങ്ങൾ.

    ഇതുപോലെ ഉള്ളിലൊളിച്ചു വയ്ക്കുന്ന വേദനകൾ എത്രയെത്ര.

    മനുഷ്യരുടെ വേദനകള്‍ക് അതിരുണ്ടോ?ഓരോരുത്തര്‍ക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്... എങ്കിലും ആ കുട്ടിക്ക് വേഗം സംസാരിക്കാന്‍ കഴിയട്ടെ എന്ന് ആശിച്ചു പോകുന്നു.... നന്നായി എഴുതി അനില്‍...

    മകന്‍ അച്ഛാ/അമ്മേ എന്ന്‌ ഒരിക്കലെങ്കിലും വിളിക്കുന്നത്‌ കേള്‍ക്കാന്‍ കാത്തിരിക്കുന്ന മാതാപിതാക്കളുടെ വേദന തീവ്രമായി പകര്‍ത്തിയ കൊച്ചു കഥ,കണ്ണുകളെ ഈറനണിയിച്ചു....

    എല്ലാവർക്കും ഇതുപോലെ ഒരോ വേദനിക്കുന്ന കഥ പറയാനുണ്ടാവും.

    ആ അച്ഛന്‍റെ മനോവേദന മനസ്സില്‍ തട്ടുന്ന വിധത്തില്‍ 
    എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    novinte manohaaritha

    jyo.mds says:

    ആ മകന്റെ ശബ്ദ്ധം പുറത്ത് വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ

    A touching story....

    ഹൃദയ സ്പര്‍ശിയായ സംഭവം ...
    മക്കള്‍ ഇല്ലെങ്കില്‍ അത് ദുഃഖം ,ഉണ്ടായിട്ടും അതിലേറെ ദുഖം ..
    മാതാ പിതാക്കളുടെ വേദന എന്തെന്നറിയാന്‍ നമ്മള്‍ക്ക് മക്കള്‍ ഉണ്ടാകുന്നത് വരെ കാത്തിരിക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു ദുരന്തം ..

    അനിലേട്ടാ വൈകിപ്പോയി. ശബരിമലയില്‍ പോയതിനാല്‍ ബ്ലോഗില്‍ തീരെ ഇല്ലായിരുന്നു.
    അനുഭവം വേദനിപ്പിക്കുന്ന ഒന്നായി. ആ അച്ഛന്റെ വേദന നമുക്കൊക്കെ ഊഹിക്കുന്നതിനും എത്രയോ അധികമായിരിക്കും.

    അനിലിന്റെ അനുഭവം ഹൃദയത്തില്‍ തൊട്ടു........സസ്നേഹം

    സങ്കടപ്പെടുതി മാഷേ.... കഥയല്ല, അനുഭവം ആണെന്ന് മനസിലായി... പ്രാര്‍ത്ഥിക്കാം നമുക്കും ആ അച്ഛനും അമ്മയ്ക്കും മകനും വേണ്ടി

    നന്നായിരിയ്ക്കുന്നു കഥ.അല്ലാ അനുഭവം..

    Anonymous says:

    Hi, i just want to say hello to the community

    കൂട്ടുകാരെ, നല്ല വാക്കുകള്‍ക്ക്‌ നന്ദി. വിണ്ടും വരിക.

    Unknown says:

    ഔദ്യോകിക ജാടകളില്‍ personal feelings എല്ലാം പാപങ്ങള്‍ ആണല്ലോ.. (കറക്റ്റ്!)





    എഴുത്ത് നന്നായി, ആശംസകൾ.

    nalla kadha ..njan neratthe vaayichu abhiprayam parayan ..google sammathichillaayirunnu..

    പ്രിയപ്പെട്ട മലയാളം ഗ്രൂപിന്റെ അംഗങ്ങളെ ..ബൂലോകം ഓണ്‍ലൈന്‍ ബെസ്റ്റ്‌ ബ്ലോഗര്‍ 2010 ..മത്സരത്തില്‍ ..സൂപ്പര്‍ ബ്ലോഗറും ..റണ്ണര്‍ അപ്പും ..മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ അംഗങ്ങളും ..സജീവ ഇടപെടലുകള്‍ നടത്തുന്നവരും ആയ ..ശ്രീ ബഷീര്‍ വള്ളിക്കുന്നും..ശ്രീ അനില്‍ കുമാര്‍ സി പിയും ആണ് എന്നതില്‍ ഈ ഗ്രൂപ്പിന്റെ എല്ലാവര്ക്കും അഭിമാനിക്കാം..അവര്‍ക് മലയാളം ബ്ലോഗേര്‍സ് ഗ്രൂപിന്റെ പേരില്‍ ആശംസകള്‍ നേരുന്നു..

    Anonymous says:

    nanayitu undu

Post a Comment

Related Posts Plugin for WordPress, Blogger...