നിശ്ശബ്ദമാണെന്റെ വാക്കുകൾ ...




നിശ്ശബ്ദമാണെന്റെ വാക്കുകളെങ്കിലും
ഇടിമുഴക്കുന്നുണ്ടാത്മാവിലെപ്പോഴും
ആർത്തിരമ്പാൻ കൊതിച്ചിട്ട് പിന്നെയും
ആർദ്രമൊരു നിശ്ശബ്ദതയാകുന്നുണ്ടെപ്പോഴും

വാക്കുകൾ ചുറ്റും ചിതറി വീഴവെ
കൈചൂണ്ടിയെത്തുന്ന ചോദ്യശരങ്ങൾ
ഉത്തരം ചൊല്ലുവാന്‍ മോഹമുണ്ടെങ്കിലും
മൌനം പടച്ചട്ട തീർത്ത് വിഴുങ്ങുന്നു വാക്കിനെ
ഉള്ളിൽ കനക്കുന്നു വാക്കിന്‍റെ  മർമ്മരം
കനലെരിഞ്ഞമരുന്ന വാക്കിന്‍റെ  പട്ടട

ആരോ കുറിച്ച കണക്കിന്‍റെ താളത്തിൽ
ഇന്നും മിടിക്കുന്ന നെഞ്ചിൽ പിടയ്കുന്നു
ഓടിയോടി തളർന്നൊരശ്വത്തിൻ
വേഗമറ്റ  കുളമ്പടിയൊച്ചകൾ
കാലം ചുഴറ്റുന്നുണ്ടൊരു  ചാട്ടവാർ
ബലി പോലുമാകാൻ കഴിയാത്ത നൊമ്പരം

ഉറഞ്ഞുപോയെപ്പെഴോ വാക്കുകൾ
നോവിന്‍റെ  തീക്കനൽ ഊതിപ്പഴുപ്പിച്ച്
വാചാലമാകാൻ മറന്നൊരെൻ വാക്കിന്
ഇത്തിരി ചൂടും വെളിച്ചവും നൽകട്ടെയിന്ന് ഞാൻ
നിശ്ശബ്ദമാണെന്റെ വാക്കുകളെങ്കിലും
ഇടിമുഴക്കുന്നുണ്ടാത്മാവിലെപ്പോഴും

42 Response to "നിശ്ശബ്ദമാണെന്റെ വാക്കുകൾ ..."

  1. നല്ല ശ്രമം. ഇതിലും വലിയ ശ്രമങ്ങള്‍ക്കായി ഭാവുകങ്ങള്‍ :)

    ബ്ലോഗ്മീറ്റൊക്കെ കഴിഞ്ഞപ്പോ അല്‍പ്പം ബുദ്ധി കൂടി അല്ലെ!
    അനിയേട്ടാ, നിശബ്ദമായ വാക്കുകള്‍ ഇടിമുഴക്കം സൃഷ്ട്ടിക്കട്ടെ. ആശംസകള്‍

    "ഉത്തരം ചൊല്ലുവാന്‍ മോഹമുണ്ടെങ്കിലും
    മൌനം പടച്ചട്ട തീർത്ത് വിഴുങ്ങുന്നു വാക്കിനെ
    ഉള്ളിൽ കനക്കുന്നു വാക്കിന്‍റെ മർമ്മരം
    കനലെരിഞ്ഞമരുന്ന വാക്കിന്‍റെ പട്ടട...."
    നല്ല വരികള്‍... അനിലേട്ടാ..

    ഇനിയും നല്ല കവിതകള്‍ പിറക്കട്ടെ.

    നല്ലത്...

    Manoraj says:

    നല്ല കവിത..

    ആത്മാവില്‍ ഇടിമുഴക്കുന്ന വാക്കുകള്‍..

    ajith says:

    നിശ്ശബ്ദവാക്കുകള്‍ക്ക് ഇടിമുഴക്കം

    ആരോ കുറിച്ച കണക്കിന്‍റെ താളത്തിൽ
    ഇന്നും മിടിക്കുന്ന നെഞ്ചിൽ പിടയ്കുന്നു..
    എനികിഷ്ടമായ വരികള്‍ ..

    ശക്തമായ വരികള്‍...

    വാക്കുകള്‍ ആശയങ്ങളുടെ ഇടിമുഴക്കങ്ങള്‍ ആകട്ടെ..

    അഗാധമായ അര്‍ത്ഥ തലങ്ങള്‍ ഉള്ള മനോഹരമായ ഒരു കവിത.. (ഇന്നലെ തന്നെ വായിച്ചിരുന്നു, ബ്ലോഗ്ഗര്‍ പണിമുടക്കിയത് മൂലം കമന്റ് ഇടാന്‍ കഴിഞ്ഞില്ല)

    ajith says:

    ആത്മാവിലിടി മുഴക്കുന്ന വാക്കുകളെപ്പറ്റി ഒരു കമന്റ് മുമ്പ് എഴുതിയിരുന്നുവല്ലോ.

    >>>ആരോ കുറിച്ച കണക്കിന്‍റെ താളത്തിൽ
    ഇന്നും മിടിക്കുന്ന നെഞ്ചിൽ പിടയ്കുന്നു
    ഓടിയോടി തളർന്നൊരശ്വത്തിൻ
    വേഗമറ്റ കുളമ്പടിയൊച്ചകൾ
    കാലം ചുഴറ്റുന്നുണ്ടൊരു ചാട്ടവാർ
    ബലി പോലുമാകാൻ കഴിയാത്ത നൊമ്പരം>>>

    good lines..

    കമ്മന്റുകളൊക്കെ ഗൂഗിള്‍ പൊക്കി അല്ലെ? എല്ലാവരുടെതും പോയിട്ടുണ്ട്..

    ഉത്തരം ചൊല്ലുവാന്‍ മോഹമുണ്ടെങ്കിലും
    മൌനം പടച്ചട്ട തീർത്ത് വിഴുങ്ങുന്നു വാക്കിനെ
    ഉള്ളിൽ കനക്കുന്നു വാക്കിന്‍റെ മർമ്മരം
    കനലെരിഞ്ഞമരുന്ന വാക്കിന്‍റെ പട്ടട

    നല്ല വരികൾ.

    നേരത്തെ വായിച്ചു.
    കമന്റ് ഇട്ടു, അതു വന്നില്ലെന്ന് തോന്നുന്നു. ഇന്നലേം വന്നു നോക്കി , അപ്പോഴും ഗൂഗിളിനു വലിയ മൊഖം വീർപ്പായിരുന്നു........


    കവിത എനിക്കിഷ്ടമായി.

    കവിതയുടെ ആദ്യവാചകം "നിശ്ശബ്ദമാണ് നിന്‍റെ" എന്നാക്കിയിരുന്നെങ്കില്‍ ഈ ഇടിമുഴക്കത്തിനൊപ്പം ഒരു മിന്നല്‍ കൂടി ഉണ്ടാക്കാമായിരുന്നു എന്ന് തോന്നുന്നു.
    കവിത ഇഷ്ട്ടപ്പെട്ടു.അഭിനന്ദനങ്ങള്‍ .

    നല്ല കവിത

    ഉറഞ്ഞുപോയെപ്പെഴോ വാക്കുകൾ
    നോവിന്‍റെ തീക്കനൽ ഊതിപ്പഴുപ്പിച്ച്
    വാചാലമാകാൻ മറന്നൊരെൻ വാക്കിന്
    ഇത്തിരി ചൂടും വെളിച്ചവും നൽകട്ടെയിന്ന് ഞാൻ

    Best Wishes

    ആദ്യ കമന്‍റ്റ് എന്റെ വകയായിരുന്നു. പക്ഷെ ഗൂളിള്‍ പിണക്കത്തിലായിരുന്നല്ലോ...

    നല്ല ശ്രമം. വലിയ ശ്രമങ്ങള്‍ക്കായി ഭാവുകങ്ങള്‍ :)

    ഞാനും വായിച്ചതാണല്ലോ..

    ഞാനും വായിച്ചതാണല്ലോ..

    Vayady says:

    "നിശ്ശബ്ദമാണെന്റെ വാക്കുകളെങ്കിലും
    ഇടിമുഴക്കുന്നുണ്ടാത്മാവിലെപ്പോഴും.."

    ഈ വരികള്‍ ഇഷ്ടമായി. നല്ല കവിത. ആശംസകള്‍.

    ആശംസകൾ...

    നേരത്തെ വായിച്ചിരുന്നു ഈ കവിത
    നന്നാവുന്നുണ്ട്...
    ആശംസകള്‍

    ആത്മാവുള്ള വരികള്‍...

    നല്ല വരികൾ

    നല്ല വരികൾ,നല്ല കവിത, ആശംസകൾ

    ഇലഞ്ഞിപ്പൂക്കള്‍
    ശ്രീജിത്
    അജിത്‌
    ഇസ്മായേല്‍
    - നന്ദി
    സിദ്ധിക്ക് - കമന്റ് മാത്രമല്ല പോസ്റ്റും പോയിരുന്നു ...
    മുരളി
    ശ്രീനാഥന്‍
    എച്മു
    - ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം
    ആറങ്ങാട്ടുകര - നല്ല നിര്‍ദ്ദേശം, അഭിപ്രായത്തിന് നന്ദി
    കുസുമും
    ദി മാന്‍
    ബിഗു
    ആളവന്‍
    സ്നേഹിത
    വികെ
    ഷമീര്‍
    സന്തോഷ്‌
    ബൈജു
    ബാച്ചിലേഴ്സ്
    - സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
    വായാടി - ഏറെക്കാലത്തിനുശേഷമാണല്ലോ ഇങ്ങോട്ട്, സന്തോഷം.

    "നിശ്ശബ്ദമാണെന്റെ വാക്കുകളെങ്കിലും
    ഇടിമുഴക്കുന്നുണ്ടാത്മാവിലെപ്പോഴും"

    വരികള്‍ മനോഹരം...

    നിശ്ശബ്ദമാം വാക്കുകളും, ഇടിമുഴക്കുന്ന ആത്മാവിന്റെ വികാരങ്ങളും പടവാളാം പേനയിലൂടെ വന്നുകൊണ്ടേയിരിക്കട്ടെ... ആശംസകള്‍

    ഇടിമുഴക്കം തന്നെ.. ശക്തമായ വരികള്‍ !

    മനോഹരം എന്നല്ലാതെ എന്തു പറയാൻ ഈ കുളമ്പടി നാദത്തെ..

    അനിൽ ഭായി...നല്ല കവിത ഇഷ്ടമായി...മൗനം..ശക്തം..എല്ലാ നന്മകളും ആശംസിക്കുന്നു

    ആത്മാവില്‍ ഇടിമുഴക്കമായി ഈ നിശബ്ദത...!

    ഷബീര്‍ ,
    വില്ലെജ്മാന്‍,
    ജെഫു,
    മന്‍സൂര്‍,
    കുഞ്ഞുസ്,

    അഭിപ്രായങ്ങള്‍ക്കും, ആശംസകള്‍ക്കും നന്ദി.

    valare nannayittundu....... bhavukangal......

    വാക്കുകള്‍ നിശബ്ദമെന്കിലും എന്നും ഇടി മുഴക്കം ഉള്ളതായിരിക്കട്ടെ.

    വാക്കുകളുടെ മുഴക്കമുണ്ട് :)

    ജയരാജ്‌
    റാംജി
    രമേശ്‌

    - നന്ദി

    പലപ്പോഴും വാക്കുകൾ അങ്ങനെയാണ്....മൌനത്തിന്റെ പടച്ചട്ടയിൽ പൂട്ടേണ്ടി വരുന്നു അതിനെ...ആത്മാവിൽ ഇടിമുഴക്കുന്ന ആ വാക്കുകൾക്ക് ചൂടും വെളിച്ചവുമേകൂ..മൌനമിനി വാചാലമാകട്ടെ...നല്ല വരികൾ...

    ആത്മാവിന്റെ ഇടിമുഴക്കം വാക്കുകളായി പെയ്തിറങ്ങുന്നത് നല്ല അനുഭവം ആയി.. ആര്‍ദ്രമായ നിശബ്ധത ആകുന്നെങ്കിലും ആരത്തിരംബാന്‍ കൊതിയുണ്ടല്ലോ.. ആ കൊതി നിലനില്‍ക്കട്ടെ.. ക്രമേണ ആര്‍ത്തിരമ്പും ... വാക്കുകള്‍ ചിതറുമ്പോള്‍ തിരിച്ചു ചോദ്യം വരാം.. മൌനത്തിന്റെ പടച്ചട്ട മാറി ഉത്തരം ചൊല്ലാന്‍ കറുത്ത് വരും.. ഉള്ളില്‍ വാക്കിന്റെ മരമരം ഉണ്ടല്ലോ... വേദനയും വിഹ്വലതയും ഉള്ള മനസ്സില്‍ കവിത വിരിയുന്നു.. അതിന്റെ സുഗന്ധം വായനയില്‍ ലഭ്യമാകുന്നു.. നല്ല കവിത.. സുനില്‍ കുമാര്‍, അഭിനന്ദനങ്ങള്‍...! താങ്കളുടെ കവിതകള്‍ സാര്‍ത്ഥകം മാസികയിലെക്കും അയക്കൂ..

Post a Comment

Related Posts Plugin for WordPress, Blogger...