പാപസങ്കീര്‍ത്തനം


(ശ്രീ. എം. കെ. ഹരികുമാറിന്റെ 'സാഹിത്യ സമീക്ഷയില്‍ ' പ്രസിദ്ധീകരിച്ചത്‌)

ജനലഴികളില്‍ പിടിച്ച് ഗോപന്‍ ദൂരേക്ക്‌ നോക്കി നിന്നു. വെയില്‍നാമ്പുകള്‍ നക്കിത്തുടക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലെ മൺപാത ശൂന്യമായിരിക്കുന്നു ... ഇനി അതുവഴി ആരും വരാനില്ല!


ഒരു മുരള്‍ച്ചയോടെ കറങ്ങുന്ന ഫാനിന്റെ ചൂടുകാറ്റ്‌ അസഹ്യമായപ്പോള്‍ അയാള്‍ പുറത്തേക്ക് ഇറങ്ങി. 


ലവ്ബേര്‍ഡ്ര്‍സിന്റെ കൂട്ടില്‍ പോടുന്നെ ശബ്ദം നിലച്ചു. അടുത്തെത്തിയപ്പോഴേക്കും ചിതറിപ്പറന്ന കിളികള്‍ കൂടിന്റെ ഭിത്തിയില്‍ തട്ടി താഴെ വീണു. അവക്ക്‌ തീറ്റ കൊടുത്ത പഴം ഉറുമ്പരിക്കുന്നു. 

മുറ്റത്തെ ചെടികളൊക്കെ വെള്ളം കിട്ടാതെ വാടി നില്‍ക്കുന്നു.

തൊടിയിലെ വാഴക്കയ്യിലിരുന്നു തന്നെ ഉറ്റുനോക്കുന്ന അണ്ണാറക്കണ്ണന്റെ കണ്ണുകള്‍ കത്തുന്നതുപോലെ ... പ്രകൃതി പോലും തന്നോട് പക വീട്ടാന്‍ ഒരുങ്ങിനില്‍ക്കുന്നു!

കാലില്‍ ചാരി നിന്ന് മെല്ലെ കുറുകിയ കുറിഞ്ഞിപ്പൂച്ചയെ കയ്യിലെടുത്തു... ദിവ്യമോളുടെ പ്രിയപ്പെട്ട പൂച്ച. 

വല്ലാത്ത പുകച്ചില്‍ ... അകവും പുറവും നീറുന്നു... അയാള്‍ അകത്തേക്ക് തന്നെ നടന്നു. 

വാടിയ പൂപ്പാത്രത്തിനരികെയുള്ള തങ്ങളുടെ കുടുംബ ചിത്രത്തില്‍ കണ്ണുടക്കി. തന്റെയും ദേവിയുടെയും തോളിലൂടെ കയ്യിട്ട് കണ്ണുകളില്‍ കുസൃതിയുമായി ദിവ്യമോള്‍ . 

അയാള്‍ വീണ്ടും നോക്കി ... 

ദിവ്യയുടെ കണ്ണില്‍ അടര്‍ന്നു വിഴാന്‍ തുടങ്ങുന്ന ഒരു തുള്ളി കണ്ണീര്‍ ! 

ദേവിയുടെ കണ്ണുകളില്‍ നിന്ന്‍ തന്റെ നേര്‍ക്ക്‌ നീളുന്ന തീ ജ്വാലകള്‍ ... അറിയാതെ അയാള്‍ ഇരു കൈകളും കൊണ്ടു കണ്ണുകള്‍ പൊത്തി ! 

വീടിനുള്ളിലെ ഏകാന്തത ഭയപ്പെടുത്താന്‍ തുടങ്ങി. ഇരുള്‍ വീണ മൂലകളില്‍ ആരൊക്കെയോ പതുങ്ങി നില്‍ക്കുന്നത് പോലെ. 

മുകളിലേക്കുള്ള പടികള്‍ക്കരികില്‍ ദിവ്യമോളുടെ മുറി തുറന്നു കിടക്കുന്നു. 

കട്ടിലില്‍ അലമാരയില്‍ നിന്ന് വലിച്ചു വാരിയിട്ട  തുണികള്‍ .... 

ചുവരിനോട് ചേര്‍ന്ന്‍ മേശപ്പുറത്ത് അടുക്കിവെച്ച പുസ്തകങ്ങളും നോട്ടുബുക്കുകളും. 

കട്ടിലിനടുത്തുള്ള സൈഡ് ടേബിളില്‍ തന്റെ നെഞ്ചിലിരുന്നു പല്ലില്ലാമോണകാട്ടി ചിരിക്കുന്ന മോളുടെ ഫോട്ടോ; അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം! 

മുറിയിലേക്ക്‌ കാലെടുത്തു കുത്താന്‍ തുടങ്ങിയ അയാള്‍ പൊടുന്നനെ നിന്നു ... ആരോ പിന്നില്‍ നിന്നു വലിച്ചതുപോലെ! 

മുകള്‍നിലയിലെ സിറ്റൌട്ടില്‍  ചൂരല്‍ കസേരയില്‍ അയാള്‍ ഇരുന്നു. തൊട്ടടുത്ത്‌ ടീപോയില്‍ പകുതിയൊഴിഞ്ഞ വിസ്കിക്കുപ്പിയും ഗ്ലാസ്സും. കുപ്പി  എടുത്ത് ഗ്ലാസ്സിലേക്ക് പകരാനോരുങ്ങുമ്പോള്‍ ഓര്‍ത്തു, 'ഇല്ല ... വേണ്ടാ... ഇതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം..!' 

കയ്യിലിരുന്ന കുപ്പി ആരോടോ പക തീര്‍ക്കാനെന്നതുപോലെ ദൂരേക്ക്‌ വലിച്ചെറിഞ്ഞു. 

കസേരയിലേക്ക്‌ ചാരിക്കിടന്ന അയാളുടെ മനസ്സില്‍ ഓര്‍മ്മകള്‍ തീക്കാറ്റായി. 

തങ്ങളുടെ കൊച്ചു കുടുംബം. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലും എന്നും സന്തോഷത്തിന്റെ ദിനങ്ങള്‍ . 

എല്ലാ സ്നേഹവും ഒരാള്‍ക്ക് തന്നെ കൊടുക്കണം എന്ന ആഗ്രഹം കൊണ്ട് ഒരു കുട്ടി മതി എന്ന് തീരുമാനിച്ചു. ഭാര്യ എന്നതിനേക്കാളുപരി ഒരു നല്ല കൂട്ടുകാരിയായി എന്നും ദേവി. മോളുടെ കളിയിലും ചിരിയിലും ഒക്കെ ലോകം തന്നെ മറന്ന ദിവസങ്ങള്‍ . പലപ്പോഴും ദേവി കളിയാക്കി, 

'ഇങ്ങനെ ഒരു അച്ഛനും മകളും ... കൊഞ്ചിച്ച് വഷളാക്കണ്ട കേട്ടോ ...' 

മകള്‍ ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയതോടെയാണ് ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്‌. ദേവി പലപ്പോഴും ഓര്‍മ്മിപ്പിച്ചു, 

'മോള്‍ കൊച്ചു കുട്ടിയൊന്നുമല്ല ... ഇനി നോക്കിയിരിക്കുമ്പോള്‍ അവള്‍ അങ്ങ് വളരും ...' 

'എന്റെ മോളുടെ കാര്യമൊന്നും ഓര്‍ത്തു നീ വിഷമിക്കണ്ട' 

അങ്ങനെ പറഞ്ഞെങ്കിലും അത് അയാളുടെ മനസ്സിലും ഒരു ചോദ്യചിഹ്നമായി. സുന്ദരിയായ മകള്‍ , പ്രായത്തിലും കവിഞ്ഞ വളര്‍ച്ച ... പഠിത്തത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും സമര്‍ത്ഥ. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം ... പിന്നെ വാടകവീടിന്റെ ഭാരം ഒഴിവാക്കണം. 

ഗള്‍ഫിലേക്ക് യാത്രയാകുമ്പോള്‍ മോളെ പിരിയുന്ന വിഷമമായിരുന്നു. നിറയുന്ന മിഴികള്‍ തന്നില്‍ നിന്നു മറക്കാന്‍ പാടുപെട്ട് ദേവി ആശ്വസിപ്പിച്ചു, 

'നമ്മുടെ മോള്‍ക്ക്‌ വേണ്ടിയല്ലേ?' 

പിന്നെ ഓരോ വര്‍ഷവും അവധിക്കാലത്തിനായി താനും, ദേവിയും, മോളും കാത്തിരുന്നു. സന്തോഷത്തിന്റെ ദിവസങ്ങള്‍ ... ആഗ്രഹങ്ങളൊക്കെ ഒന്നൊന്നായി സാധിച്ചു കൊണ്ടിരുന്നു. 

അവധിക്കാലം എപ്പോഴും ഒരു ഉത്സവമായി. കിടപ്പറയില്‍ താനും ദേവിയും എന്നും പുതുമകള്‍ തേടുന്ന കൌമാര മനസ്സ് സൂക്ഷിച്ചു. ഓരോ അവധിക്കാലത്തും ദേവിക്കും മകള്‍ക്കുമായി വാങ്ങുന്ന സമ്മാനങ്ങള്‍ക്കൊപ്പം ദേവിക്ക്‌ മാത്രമായി ഒരു സ്പെഷ്യല്‍ സമ്മാനപ്പൊതിയുണ്ടാകുമായിരുന്നു; ബൂട്ടീക്കുകളില്‍ നിന്ന് വാങ്ങുന്ന മനോഹരമായ അടിവസ്ത്രങ്ങള്‍ ! എബ്രോയ്ഡറിയും, ഫ്രില്ലുകളുമൊക്കെയുള്ള അത്തരം അടിവസ്ത്രങ്ങളില്‍ ദേവിയെ കാണുന്നത് എന്നും തനിക്കൊരു ലഹരിയായിരുന്നു. 

പ്ലസ്‌ ടു കഴിഞ്ഞതോടെ ദിവ്യയ്ക്ക് പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. അതോടെ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി. സ്വസ്ഥമായ കുടുംബജീവിതത്തിന്റെ നല്ല നാളുകള്‍ . 

മോള്‍ പോയിക്കഴിഞ്ഞാല്‍ തൊടിയിലേക്കിറങ്ങും. അവിടെ സമൃദ്ധമായി വളരുന്ന പച്ചക്കറികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ വീട്ടുജോലികളൊക്കെ തീര്‍ത്ത്‌ ദേവിയും കൂട്ടിനെത്തും. ചിരിയും കളിയുമായി സമയം പോകുന്നതറിയില്ല. 

ഉച്ചഭക്ഷണത്തിനു മുമ്പ് പതിവായുള്ള ഒരു പെഗ് വിസ്ക്കിക്ക് വേണ്ടി കുപ്പിയെടുത്ത് വെക്കുമ്പോള്‍ മാത്രം ദേവിയുടെ മുഖം കറുക്കും... 

'വേണ്ടാത്ത ദുശ്ശീലങ്ങളൊക്കെ പഠിച്ചു വെച്ചോളൂ ...' 

മുഖം വെട്ടിച്ച് അവള്‍ നടന്നുപോകുമ്പോള്‍ ചിരിയാണ് വരിക. 

ഒരു ഞായറാഴ്ച... ദേവി വനിതാ സോസൈറ്റിയുടെ എന്തോ മീറ്റിങ്ങിനു പോയിരിക്കുന്നു. മോള്‍ താഴെ അവളുടെ മുറിയിലാണെന്നു തോന്നുന്നു. അന്ന്‍ പതിവില്‍ കൂടുതല്‍ മദ്യപിച്ചു. അടുത്ത ഗ്ലാസ്സ് നിറക്കാന്‍ തുടങ്ങുമ്പോഴാണ് ഐസ് വാട്ടര്‍ തീര്‍ന്നല്ലോ എന്നോര്‍ത്തത്. താഴേക്ക് നോക്കി നീട്ടി വിളിച്ചു, 

'മോളെ ... മോളേ ...' 

'ഈ കൊച്ചിതെവിടെ പോയി' ... അയാള്‍ താഴേക്ക്‌ ചെന്നു. 

ഫ്രിഡ്ജില്‍ നിന്ന് ഐസ് വാട്ടറും എടുത്ത്‌ മടങ്ങുമ്പോള്‍ ശ്രദ്ധിച്ചു, മോളേ അവിടെയെങ്ങും കാണാനില്ല. അവളുടെ മുറിയുടെ കതക്‌ ചാരിയിട്ടേ ഉള്ളു. 

വാതിലിനടുത്തെത്തി വിളിച്ചു നോക്കിയിട്ടും മറുപടി കാണാതെ വന്നപ്പോള്‍ അയാള്‍ കതക്‌ തള്ളിത്തുറന്ന് ഉള്ളിലേക്ക് നോക്കി. ബാത്ത്റുമില്‍ നിന്ന്‍ ഒരു മൂളിപ്പാട്ട് കേള്‍ക്കുന്നുണ്ട്. തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോഴാണ് കതകു തുറക്കുന്ന ശബ്ദം കേട്ടത്. 

തിരിഞ്ഞുനോക്കിയ അയാള്‍ സ്ഥബ്ധനായിപ്പോയി... തലയില്‍ ടവ്വല്‍ ചുറ്റി, അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ദിവ്യ... വെളുത്ത ശരീരത്തില്‍ കറുത്ത, ഫ്രില്ലു വെച്ച അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചു നില്‍ക്കുന്ന മോള്‍ ദേവിയുടെ മറ്റോരു പതിപ്പ് പോലെ തോന്നി. ഒരു നിമിഷം കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. 

പെട്ടെന്നു പരിസരബോധം വന്നപ്പോള്‍ അയാള്‍ ഞെട്ടി, 'ഛെ ... എന്താണു തനിക്കു പറ്റിയത്! മോൾ കാണാഞ്ഞത് നന്നായി‘. തല കുമ്പിട്ട് അയാള്‍ മുകളിലേക്ക് പോയി. 

ഗ്ലാസ്സിനുള്ളില്‍ പതഞ്ഞുയരുന്ന വിസ്കി. വിസ്കിക്കുള്ളില്‍ തുള്ളിക്കളിക്കുന്ന ഐസ് ക്യുബിനു രൂപം മാറുന്നത് പോലെ! ഐസ് ക്യുബിനിപ്പോള്‍ അല്പവസ്ത്രധാരിണിയായി, വന്യമായി അരക്കെട്ടിളക്കി നൃത്തം ചെയ്യുന്ന ബെല്ലിഡാന്‍സറുടെ രൂപം ... അയാള്‍ നോക്കിയിരിക്കുമ്പോള്‍ പിന്നെയും അതിനു  രൂപം മാറുന്നു ... വെളുത്ത തുടുത്ത ശരീരത്തില്‍ കറുത്ത അടിയുടുപ്പുകളുമായി ദേവി ... അല്ല ... അയാള്‍ തല കുടഞ്ഞു ... ദിവ്യമോള്‍ !!! 

തല പെരുക്കുന്നു എന്ന് തോന്നിയപ്പോള്‍ ഗ്ളാസ്സിലെ മദ്യം അയാള്‍ ഒറ്റ വലിക്ക്‌ അകത്താക്കി. തൊണ്ടയിലൂടെ അത് എരിഞ്ഞിറങ്ങി. 

എന്തൊക്കെയാണ് താനീ ഓര്‍ക്കുന്നത് ... തന്റെ പൊന്നുമോള്‍ ... അയാള്‍ ഓര്‍മ്മകളെ  കുടഞ്ഞെറിയാന്‍ ശ്രമിച്ചു! 

മനസ്സ്‌ പുകയാന്‍ തുടങ്ങിയപ്പോള്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് അയാള്‍ ദൂരേക്ക് നോക്കി നിന്നു. 

'പപ്പാ...' മോള്‍ ഓടിവന്നു പുറകില്‍ നിന്ന് കെട്ടിപ്പിടിച്ചു. 

അവള്‍ എപ്പോഴും അങ്ങനെയാണ്. പതിനെട്ട്  വയസ്സായെങ്കിലും തന്‍റെ അടുത്ത്‌ എപ്പോഴും കൊച്ചു കുട്ടിയായിരുന്നു.

'ഈ പെണ്ണിന് വളര്‍ന്നു എന്നൊരു വിചാരവുമില്ല' 

ദേവി മോളെ വഴക്ക് പറയുമ്പോഴൊക്കെ താന്‍ പറയും ... 

'അവള്‍ എനിക്ക് എന്നും കുഞ്ഞല്ലേ ദേവീ?' 

അയാളെ ചുറ്റിപ്പിടിച്ച് ദിവ്യമോള്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല! 

ദിവ്യയുടെ മാംസളത പുറത്തമര്‍ന്നതോടെ അയാള്‍ ആകെ അസ്വസ്ഥനാകാന്‍ തുടങ്ങി. 

മോള്‍ എന്തോ ചോദിച്ചതിനു യാന്ത്രികമായി മൂളി. സന്തോഷത്തോടെ കവിളിലൊരുമ്മ നല്‍കി അവള്‍ പടികളിറങ്ങിപ്പോയി. സിരകളില്‍ ലഹരി നിറക്കുന്ന നേര്‍ത്ത സുഗന്ധവും, കുളികഴിഞ്ഞ ശരീരത്തിന്റെ നേര്‍ത്ത തണുപ്പും ... 

തലച്ചോറില്‍ കടന്നലുകള്‍ മൂളുന്നു. അയാള്‍ കണ്ണുകൾ ഇറുക്കിയടച്ചു. 

അടുത്ത കാലത്ത്‌ ഏതോ ഇംഗ്ലിഷ് ചാനലില്‍ കണ്ട 'സ്റ്റീവ് വില്‍ക്കോസ് ഷോ' അയ്യാളുടെ മനസ്സിലെത്തി. ആ ടോക് ഷോയില്‍ പരസ്പരം ശാരീരിക ബന്ധം പുലര്‍ത്തുകയും അത് ശരിയാണെന്ന് ന്യായീകരിക്കുകയും ചെയ്യുന്ന ഒരു അഛനെയും മകളെയും  കാണിച്ചത്‌ അയ്യാള്‍ ഓര്‍ത്തു. 

മനസ്സില്‍ എവിടെയോ ഒരു കഴുകന്റെ ചിറകടികള്‍ ... മറ്റൊരു കോണില്‍ അമര്‍ത്തിയ ഒരു നിലവിളി ... 

കുപ്പിയില്‍ അവശേഷിച്ച മദ്യം അങ്ങനെ തന്നെ വായിലേക്ക് കമഴ്ത്തി. 

അയാളുടെ മനസ്സില്‍ ചെകുത്താന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, നിലത്തുറക്കാത്ത കാലുകളുമായി താഴേക്കുള്ള പടികള്‍ ഇറങ്ങി. 

ദിവ്യമോളുടെ മുറിവാതില്‍ക്കല്‍  അയാള്‍ ഒരു നിമിഷം നിന്നു... അവള്‍ എന്തോ വായിച്ച് കൊണ്ട് കട്ടിലില്‍ കിടക്കുന്നു. മിഡിക്ക് പുറത്തേക്ക് കാണുന്ന വെളുത്ത കൊഴുത്ത കണങ്കാല്‍ ... 

ഒരു ചെന്നായ്‌ അയ്യാളുടെ ഉള്ളില്‍ ഓരിയിട്ടു ... 

അടുത്തേക്ക്‌ വരുന്ന പപ്പായുടെ കണ്ണുകള്‍ കണ്ടു ദിവ്യ ഞെട്ടി ... 

'പപ്പാ ...’   പേടിച്ചരണ്ട ഒരു നിലവിളി പുറത്തുവരും മുമ്പു തന്നെ അയ്യാൾ അവളുടെ മുകളിലേക്ക് ചാടിവീണു! കുതറി മാറാൻ ശ്രമിക്കുന്ന ദിവ്യയെ ബലമായി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരു അലര്‍ച്ച കേട്ടത്, 

'ദ്രോഹീ ...' 

തീനാളങ്ങള്‍ പോലെ കത്തുന്ന കണ്ണുകളുമായി തന്റെ നേര്‍ക്ക് പാഞ്ഞു വരുന്ന ദേവിയെ ഒരു നോക്ക് കണ്ടതേയുള്ളൂ... 

ബോധം വീഴുമ്പോള്‍ ചുറ്റിനും ഇരുട്ട്. തലയുടെ പിന്‍ഭാഗത്ത്‌ നല്ല വേദന. പരിസരബോധം വീണ്ടുകിട്ടാന്‍ ഏതാനം നിമിഷങ്ങളെടുത്തു. താന്‍ മോളുടെ കിടക്കയിലാണിപ്പോഴും. എന്താണ് സംഭവിച്ചത്‌ എന്നോര്‍ത്തപ്പോള്‍ അയാളുടെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി! തപ്പിത്തടഞ്ഞ് ലൈറ്റിട്ടു, അലമാരിയിലെ തുണികളൊക്കെ വലിച്ചു വാരിയിട്ടിരിക്കുന്നു. 

മേശപ്പുറത്ത്‌ രണ്ടായി മടക്കിയ ഒരു പേപ്പര്‍ . വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അയാള്‍ അത് നിവര്‍ത്തി. 

'ഞങ്ങള്‍ പോകുന്നു. എനിക്ക് ഇനി ഇങ്ങനെ ഒരു ഭര്‍ത്താവില്ല, മോള്‍ക്ക്‌ ഇങ്ങനെ  ഒരഛനും' 

രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു അവര്‍ പോയിട്ട് ... 

പുറത്ത്‌ വെയില്‍ ഉരുകുന്നു. ഉള്ളില്‍ ഒരു അഗ്നിപര്‍വ്വതം പുകയുന്നു. 

ഏതു അഗ്നിയില്‍ എരിഞ്ഞാലാണ് തനിക്കൊന്നാശ്വസിക്കാനാകുക ... ഏതു ഉമിത്തീയില്‍ നീറിയാലാണ് തനിക്ക്‌ ശിക്ഷയാവുക ... ഏതു ഗംഗയില്‍ മുങ്ങിയാലാണ് തന്റെ പാപങ്ങള്‍ക്ക്‌ മോക്ഷം ലഭിക്കുക ...

അയ്യാളുടെ മുഖം ഒരു നിമിഷം ശാന്തമായി. ഇടത് കയ്യിലെ പിടയുന്ന  ഞരമ്പുകള്‍ അയ്യാളെ ക്ഷണിച്ചു,  മേശവലിപ്പ് തുറന്ന്‍ ബ്ലേഡ്‌ കയ്യിലെടുത്തു... ഇല്ല ... താന്‍ മരിക്കാന്‍ പാടില്ല ... ഒരു നിമിഷം കൊണ്ടു കിട്ടുന്ന മരണം തനിക്കുള്ള ശിക്ഷയല്ല ...



അശാന്തമായ കാത്തിരിപ്പ് , മരണത്തിനു വേണ്ടി ... അതാണ് തനിക്ക് വിധിച്ചിട്ടുള്ളത്. തന്റെ പൊന്നുമോളെ തനിക്കെങ്ങനെ...പാപഭാരം താങ്ങാനാവാതെ തലച്ചോര്‍ പൊട്ടിച്ചിതറുന്നതുപോലെ.  അസ്ഥികള്‍ക്കുള്ളില്‍ അരിച്ചെത്തുന്ന വിശപ്പിന്റെയും  ദാഹത്തിന്റെയും ഭ്രാന്തമായ വേദനയില്‍ പിടഞ്ഞു  പിടഞ്ഞു  ഈ ഒറ്റമുറിയില്‍ ഒടുങ്ങണം ഈ ജന്മം. പുഴുക്കള്‍ പോലും തൊടാന്‍ മടിച്ച്  നിന്നേക്കാവുന്ന ഈ ശരീരത്തെ ഇനി എന്റെ പൊന്നുമോള്‍ കാണരുത്.

അയാള്‍ അകത്ത്‌ നിന്ന്‍ മുറി പൂട്ടി താക്കോല്‍ ജനല്‍ തുറന്ന്‍ വലിച്ചെറിഞ്ഞു ... മോളുടെ കുഞ്ഞിക്കാലടികള്‍ ഓടിനടന്ന മുറ്റത്തെ മണല്‍ത്തരികളില്‍ ഒന്ന് കൂടി നോക്കി ... പിന്നെ പതുക്കെ ജനാലയുടെ കതകുകള്‍ അടച്ചു കൊളുത്തിട്ടു. തന്റെ ദേവിയെ ഒരിക്കല്‍ കൂടി മനസ്സില്‍ കണ്ടു. പിന്നെ തണുത്ത സിമന്റു തറയില്‍ അയാള്‍ കിടന്നു പതിയെ കണ്ണുകള്‍ അടച്ചു... എന്നോ വന്നെത്തുന്ന മരണത്തിനുവേണ്ടി അശാന്തമായി കാത്തുകിടന്നു.


(Pic courtsey: Google)

54 Response to "പാപസങ്കീര്‍ത്തനം"

  1. അസൂയപ്പെടുത്തുന്ന അവതരണം.. ലഹരിയുടെ അനന്തരഫലം തുറന്നു കാണിക്കുന്ന ആശയം.. മനോഹരം..

    കഥ പറയുന്നതിലും അവതരണത്തിലും ഉള്ള അനില്‍ ജീയുടെ മികവ് എടുത്തുപറയേണ്ട കാര്യമില്ല.
    പലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തകളിലേക്ക് തുറന്നു പിടിച്ച കണ്ണാടിയാണ് ഈ കഥ.
    നിമിഷങ്ങളില്‍ രാക്ഷസ ഭാവം നിറയുന്ന മനുഷ്യന്‍റെ അധപതിച്ച ധാര്‍മ്മിക മൂല്യങ്ങളുടെ നേരെ നോക്കി പരിഹസിക്കുന്ന കഥ.
    വളരെ നന്നായി .
    ആശംസകള്‍

    ആരും എഴുതാൻ മടിയ്ക്കുന്ന സമൂഹത്തിലെ ചില അപൂർവ്വയാഥാർത്ഥ്യങ്ങളിൽ ഒന്ന് അടർത്തിയെടുത്ത് ധൈര്യപൂർവ്വം വേറിട്ടൊരു ഭാഷ്യം നൽകി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇരുത്തം വന്ന കരുത്തനായ ഒരു കഥാകാരന്റെ ഭാവനയും അതിനൊത്ത കൈവഴക്കവും ഈ കഥ സാക്ഷ്യപ്പെടുത്തുന്നു. അഭിനന്ദനങ്ങൾ!

    ആനുകാലിക മാനുഷികാവസ്ഥകളുടെ പ്രതിബിംബങ്ങളായി ഇതിലെ മൂന്ന് കഥാപാത്രങ്ങളും മിഴിവോടെ നില്‍ക്കുന്നു.അവതരണത്തിലെ ലാളിത്യം കഥാ തന്തുവിന് ദൃഢതകൂട്ടിയെന്നു പറയുന്നതാണ് ഉത്തമം..ആശംസകള്‍

    അഭയം നല്‍കേണ്ട, രക്ഷിക്കേണ്ട കൈകള്‍ തന്നെ ഞെരിച്ചു കൊല്ലുന്ന കാഴ്ച , 'ആധുനിക സംസ്കാരം ' എന്ന പേരിട്ട് അധപതിച്ചു പോയ, ജീര്‍ണിച്ച സംസ്കാരത്തെ പുണരുന്ന ഒരു ജനതയുടെ പ്രതിനിധിയായ അച്ഛന്‍ ... എന്ന്‌ തീരും ഇത്തരം വിഭ്രാന്തികള്‍ ...?

    ലാളിത്യമാര്‍ന്ന കഥകള്‍ കൊണ്ടു വായനക്കാരെ കീഴടക്കുന്ന കഥാകാരന്റെ മറ്റൊരു ഉത്തമ സൃഷ്ടി.

    മംഗളം.കോമില്‍ സ്വന്തം മകളെ കൂട്ടികൊടുത്ത അച്ഛന്റെ കഥ ഇന്ന് കാലത്തെ വായിച്ചു..സത്യം പറഞ്ഞാല്‍ മനസ്സ് അസ്വസ്ഥമായി..

    താങ്കളുടെ കഥ ഞാന്‍ മുഴുവന്‍ വായിച്ചില്ല. ..പകുതി വായിച്ചു നിര്‍ത്തി...അത് കഥ ഇഷ്ട്ടമാകഞ്ഞിട്ടല്ല..മനസ്സിനെ ഒരിക്കല്‍ കൂടി ഇന്ന് അസ്വസ്ഥമാക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല..

    എല്ലാ ഭാവുകങ്ങളും..

    അഛൻ മകളെ പ്രാപിക്കുന്നതിന് ലഹരി ഒരു കാരണമാണൊ...?
    പല കേസുകളിലും ലഹരിയില്ലാതെ തന്നെ വളരെ ബോധപൂർവ്വം മകളെ തെറ്റിലേക്ക് വലിച്ചിഴക്കുന്ന അഛനമ്മമാരെയാണ് കാണാൻ കഴിയുന്നത്. ഇതെന്തു തരം മാനസ്സികാവസ്ഥയാണ്..?
    മനസ്സ് നമ്മുടെ കൈപ്പിടിയിൽ നിന്നും അകലുകയാണൊ..?

    കഥ വളരെ നന്നായിരിക്കുന്നു.
    ആശംസകൾ...

    അവതരണ മികവുകൊണ്ട് വളരെ മനോഹരമായിരിക്കുന്നു.
    ആശംസകള്‍.

    അവതരണ ശൈലിയിലും പ്രമേയത്തിലും
    അനിലിന്‍റെ കഥ വ്യത്യസ്തത പുലര്‍ത്തുന്നു. വളരെ സൂക്ഷ്മതയോടെയാണ് കഥ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അഭിനന്ദനങ്ങള്‍.

    ഈ കഥ താങ്ങാൻ എളുപ്പമല്ല.

    മനസ്സ് തകർന്നു പോകുന്നു. സ്ത്രീയായതുകൊണ്ടാവാം ഈ ദുരന്തത്തെ അതി ജീവിച്ചവരെ കണ്ടിട്ടുള്ളതുകൊണ്ടുമാവാം...എനിയ്ക്ക് സഹിയ്ക്കാൻ കഴിയുന്നില്ല.

    Prasakthavum kaalikavumaaya vishayam. Vashyamaaya shailiyil avatharippichirikkunnu.kadhakaarante Mikacha kayyadakkam eduthu parayendathu thanne.

    Unknown says:

    മനസ്സിലൊരു മുറിവ്!

    Unknown says:

    ഈ കഥ ഞാന്‍ പകുതി വായിച്ചു. ഇനി അതിനപ്പുറം വായിക്കാന്‍ എനിക്ക് കഴിയില്ല.

    ലഹരിയാണ് മനുഷ്യനെ മ്ര് ഗ തുല്ല്യനാക്കുന്നത്, മനുഷ്യന്‍ ഇന്ന് തീര്‍ത്തും അതമ്പതിച്ചുകൊണ്ടിരിക്കുകയാണ്, അവന് സ്വന്തം രക്തത്തെ തിരിച്ചറിയാന്‍ കഴിയാത്ത വിധം സ്വയം പരിണമിച്ചിരിക്കുന്നു,
    പാശ്ചത്യ സംസ്കാരത്തിന്റെയും അമിത ലഹരിയുടേയും കടന്നു കയറ്റം ഇന്ന് നമ്മുടെ ഇടയില്‍ വലിയ ചവര്‍ കൂമ്പരങ്ങളാല്‍ സ്വപ്നങ്ങള്‍ പണിതിടുണ്ട് ആ നീച്ച സ്വപ്നങ്ങള്‍ ക്രിയകളാകുമ്പോള്‍ സ്വന്തം മകളെ പോലും കാമം തിന്നും
    നല്ല കഥ വളരെ നല്ല എഴുത്തും

    ഇപ്പോഴത്തെ ധാര്‍മ്മിക മൂല്യങ്ങളിലേക്ക് വല്ലാത്ത ഒരു തുറിച്ചുനോട്ടത്തോടെ ...
    തലക്കെട്ട് മുതൽ വാൽക്കഷ്ണം വരെ എല്ലാം കൊണ്ടും മികച്ചുനിന്നൊരു അസ്സല്ല് കഥയാണിത് കേട്ടൊ അനിൽ...

    അഭിനന്ദനങ്ങൾ...!

    കഥ വായിച്ചു കഴിഞ്ഞു... വല്ലാത്ത ഒരു അസ്വസ്ഥത .... താങ്കളുടെ ആഖ്യാന രീതി ... അത് ശരിക്കും പിടിച്ചുലച്ചു കളഞ്ഞു

    Suja says:

    കഴിഞ്ഞ ദിവസം പത്രത്താളില്‍ ഇതേപോലെ ഒരു വാര്‍ത്ത വായിച്ചിരുന്നു.ഒരു വിഭാര്യന്‍ സ്വന്തം പെണ്‍മക്കളോട് കാട്ടിയ ക്രൂരത ,"അമ്മയെ പോലേ ആണ് നിങ്ങള്‍ "എന്നായിരുന്നുവത്രേ മക്കളോട് അയാള്‍ക്കുണ്ടായിരുന്ന ന്യായവാദം .

    ഇത്തരം വാര്‍ത്തകളില്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു .
    മനുഷ്യബന്ധങ്ങളുടെ അര്‍ദ്ധതലങ്ങള്‍ ഏറെ മാറിപ്പോയിരിക്കുന്നു.

    ഇത്തരം പ്രവൃത്തികള്‍ ,ചിന്തകള്‍ ....ഒരു തരം മാനസീകവിഭ്രാന്തിയെന്നു പറഞ്ഞ് സമൂഹം മുഖംതിരിക്കുമ്പോള്‍ ........വരും കാലങ്ങളില്‍ സ്വന്തം പെണ്‍മക്കളെ താലോലിക്കാന്‍ ഭയപ്പെടുന്ന ഓരോ അച്ഛന്‍റെയും ദുഖം ,ഭര്‍ത്താവിന് മകളോട് തോന്നുന്ന വാത്സല്യത്തെ സംശയത്തോടെ നോക്കേണ്ടിവരുന്ന ഭാര്യയുടെ ദുരവസ്ഥ ഒക്കെ വേദനയോടെ ഓര്‍ത്തു പോകുന്നു .

    അഭിപ്രായം പറയുവാന്‍ (കഥയെക്കുറിച്ച് )ഒരു വട്ടം കൂടി ഇത് വായിക്കുവാന്‍ എനിക്ക് കഴിയുന്നില്ല .
    വീണ്ടും എഴുതുക .ആശംസകള്‍.

    എന്തുകൊണ്ടാണിത്തരം സംഭവങ്ങള്‍ മുമ്പെങ്ങുമില്ലാതിരുന്നവിധം അധികമായുണ്ടാകുന്നതെന്ന്‍ ചിന്തിക്കേണ്ടതാണ്.എവിടെയാണു പിഴയ്ക്കുന്നത്.ലഹരിയെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ.വളരെ നല്ല കഥ അനില്‍ ഭായി..അഭിനന്ദനങ്ങള്‍.പിന്നെ കഥയിലേയ്ക്കെത്തുവാന്‍ വേണ്ടി ആദ്യഭാഗത്തല്‍പ്പം കാടുകയറിയില്ലേ എന്നൊരു സംശയം..

    ജെഫു: നന്ദി

    ചെറുവാടി: നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.

    സജിം: നല്ല വാക്കുകള്‍ ഇനിയും എഴുതാന്‍ പ്രചോദനമാകും.

    ലക്: ഇതുവഴി വീണ്ടും വന്നതിനും, അഭിപ്രായം എഴുതിയതിനും നന്ദി.

    കുഞ്ഞൂസ്സ്: സന്തോഷം.

    വില്ലെജ്മാന്‍: കഥക്ക് വേണ്ടി ഒരു കഥ എഴുതിയതല്ല... കാണുന്നതും, കേള്‍ക്കുന്നതും എല്ലാം ഇതല്ലേ ഇപ്പോള്‍ .

    വികെ: നമ്മുടെ വര്‍ത്ത്മാനകാല സംസ്കാരിക ജീര്‍ണതയുടെ വേദനിപ്പിക്കുയും, അമ്പരിപ്പിക്കുകയും ചെയ്യുന്ന മുഖമല്ലേ ഇത്?

    അഷറഫ്‌,
    കേരളദാസനുണ്ണി,
    - നന്ദി.

    എച്മു:
    ബാവ,
    - യാഥാര്‍ഥ്യങ്ങള്‍ ക്രൂരമാണ്, പക്ഷെ...

    ഇസ്മയില്‍,
    അലിഫ്‌,
    - നന്ദി

    ഷാജു: ശരിയാണ്, രക്തബന്ധങ്ങള്‍ മറക്കുന്നു കാമം തലക്ക് പിടിച്ച മനുഷ്യര്‍ (?)

    മുരളി,
    ഒടുവത്തോടി,
    - നല്ല വാക്കുകള്‍ക്ക് നന്ദി.

    സുജ: ആകുലതകള്‍ പങ്കു വെക്കുന്നു. ഇനിയും വരൂ.

    ശ്രീക്കുട്ടാ, ഇങ്ങനെ ഒരു കഥ എഴുതുമ്പോള്‍ മനസ്സ് കാടു കയറിപ്പോകില്ലേ?

    Manoraj says:

    ക്രൂരമായ യാദാര്‍ത്ഥ്യം തന്നെ പറഞ്ഞു വെച്ചത്. അത് നന്നായി പറയുകയും ചെയ്തു. കഥ പറച്ചിലില്‍ അനില്‍ മികവ് പുലര്‍ത്തിയതാണ് ഈ വിഷയമായിട്ടും തീരെ പഴമ ഫീല്‍ ചെയ്യാതിരുന്നത്.

    അനില്ജി...ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത്‌...താങ്കളുടെ ഈ അവതരണ ശയിലി അത് വളരെ ഇഷ്ട്ടമാണ് ..അത് കൊണ്ടാണല്ലോ അവാര്‍ഡുകള്‍ കിട്ടുന്നത് അല്ലെ..ആശംസകള്‍ ...

    ഈ കഥക്ക് കമന്റെഴുതാന്‍ എനിക്ക് പേടിയാകുന്നു അനില്‍...

    Junaiths says:

    മനസ്സിലേക്ക് തുളച്ചു കയറുന്ന ഒരു കഥ..

    വായന കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു മ്ലാനത, മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു അനില്‍ജീ , ലഹരി മാത്രമല്ല, ജീവിക്കുന്ന;വളരുന്ന സാമൂഹിക ചുറ്റുപാടുകളും ഇങ്ങിനെയുള്ള മാനസിക അവസ്ഥകളിലേക്ക് മനുഷ്യരെ നയിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ടെന്നാണ് എനിക്ക് പല സംഭവങ്ങളും കാണുമ്പോള്‍ തോന്നിയിട്ടുള്ളത്.

    കഥ നന്നായിരിക്കുന്നു,
    മാസങ്ങൾക്ക് മുൻപ് ഇതുപോലുള്ള ഒരു സംഭവം ചേർത്ത കഥ എഴുതിയപ്പോൾ ചില അച്ഛന്മാർ എനിക്കെതിരെ തിരിഞ്ഞതാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ ഇന്ന് വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
    കഥ വായിച്ചപ്പോൾ ഒരു ഒറിജിനൽ സംഭവം എന്റെ മനസ്സിൽ കഥയായി മാറിയിട്ടുണ്ട്. കഥക്കും കഥാകാരനും ആശംസകൾ.

    Anonymous says:

    എന്തുകൊണ്ടോ ഇതൊരു കഥയായി കരുതാനാവുന്നില്ല. ചാനലിലും പത്രത്തിലും ഇഷ്ടം പോലെ കാണുന്നുണ്ടല്ലോ. വിസ്‌കി ഒരു വെറും ന്യായീകരണം മാത്രം. കുടുംബവ്യവസ്ഥയ്ക്കും വളരെ മുമ്പ് അച്ഛന്‍ അമ്മ മകള്‍ മകന്‍ ആങ്ങള പെങ്ങള്‍ എന്നൊന്നുമില്ലാതെ ആണ്‍പെണ്‍ വ്യത്യാസം മാത്രമായി കഴിഞ്ഞിരുന്ന പഴയ കാലത്തേക്കുള്ള തിരിച്ചു പോക്കു പോലെ. എക്കാലവും ഇതെല്ലാം ഉണ്ടായിരുന്നിരിക്കാം, പുറം ലോകം അറിയാതിരുന്നതാവാം. ഏതോ ഒരു വിദേശരാജ്യത്ത് ഡാഡീസ് ഗേള്‍ നിയമവിധേയമാണ് എന്ന് പണ്ടൊരു ചങ്ങാതി പറഞ്ഞപ്പോള്‍ ഞെട്ടിയിട്ടുണ്ട്.

    കഥ വളരെ നന്നായി...പക്ഷെ വായിച്ചു കഴിഞ്ഞിട്ടും അസ്വസ്ഥത മനസ്സില്‍ നിന്നും മാറുന്നില്ല...ദൈവമേ...എന്തൊരു ലോകം!!

    കെട്ടകാലം ! എന്തുകൊണ്ടോ ഇതൊരു കഥയായി കരുതാനാവുന്നില്ല അല്ലാതെന്തു പറയാന്‍

    ആശംസകള്‍

    കഥ നല്ല നിലവാരം പുലർത്തുന്നുണ്ട്.കലികാലം!എന്നല്ലാതെ എന്താ പറയാ‍ല്ലേ?

    Dear Friends,
    ithonnum puthiya kathakalo puthiya lokathinte sambavanakalo alla. pandeyullathan. arum annonnum arinjirunnilan mathram. pakshe arum onnum angeekarikunnillan mathram. adyam ororutharum manasilakendath avanavanethanneyan. anine anayum pennine pennayum daivam srishtichu ella paruvathilum. jaiveekamayi anine ella pennum pennu mathraman, thirichum. pakshe manushyante vivekam athil maryadakal palikunu. athillatha chila nimishangal ellarkum vannekam. atharam sahacharyangal ellarum ozhivakuka ennathan etavum nalla karyam. arum pakshe ithonum thuran sammathikilla. athin chankurapulla alukal kuravan. thanks.

    കഥയെഴുത്ത് പതിവു പോലെ നന്നായി അനിലേട്ടാ..അതിന്റെ വിജയം കൊണ്ടാവും പ്രമേയം വേഗം മനസിലേക്കോടിക്കേറി..മനസ്സിനെ നൊമ്പരപ്പെടുത്തുന്ന പത്രവാർത്തകളുടെ ശേഷിപ്പ്...

    കാലിക പ്രസക്തിയുള്ള ഒരു സത്യം. അത് പച്ചയായി വളരെ ഭംഗിയുള്ള ഒരു കഥയായി ആവഷ്കരിച്ചിരിക്കുന്നു. ബലേ ഭേഷ്...ഭാവുകങ്ങള്‍...!!

    ഹൃദയത്തിൽ തട്ടുന്ന ആഖ്യായനം.എല്ലാ ആശംസകളും അനിൽ ഭായി.

    സുജയുടെ കമെന്റ് പ്രസക്തം

    ഹൊ വല്ലാത്ത കഥ.. ശരിക്കും ഫീൽ ചെയ്യിപ്പിക്കുന്ന് ആഖ്യാനം. ആശംസകൾ

    മനോരാജ്,
    ആചാര്യന്‍,
    - നല്ല വാക്കുകള്‍ക്ക് നന്ദി.

    സ്നേഹിതാ: സത്യം ക്രൂരമാണ്, പലപ്പോഴും അരോചകവും!

    ജുനൈദ്: നന്ദി

    സിദ്ധിക്‌,
    മിനി ടീച്ചര്‍ ,
    - പലപ്പോഴും നിസ്സഹായതയോടെ, വേദനയോടെ നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ.

    മൈത്രേയി മാഡം: ഇവിടേക്ക് വന്നതിലും, അഭിപ്രായം അറിയിച്ചതിലും ഏറെ സന്തോഷം.
    സംസ്കൃതിയെ തന്നെ പല്ലിളിച്ചുകാട്ടി ആദിമനുഷ്യനിലേക്ക് സംസ്കാരസമ്പന്നന്‍ എന്നഭിമാനിക്കുന്ന മനുഷ്യനും തിരിച്ചു പോകുന്നുവോ എന്ന് സംശയം!

    മഞ്ജു,
    ഹൈമ,
    - വിഷയം ക്രുരമാണ്, പക്ഷേ പറയാതെ വയ്യല്ലോ!

    സഗീര്‍ ,
    ഇവിടെ ആദ്യമാണോ? സന്തോഷം.

    അച്ചൂസ്സ്,
    മന്‍സൂര്‍ ,
    ദി മാന്‍ ,
    സഞ്ജന,
    - നന്ദിയുണ്ട് കേട്ടോ.

    ബിനീഷ്‌,
    - ശരിയാണ് ഇതൊക്കെ എന്നുമുണ്ടായിരുന്നിരിക്കണം. പക്ഷേ സംസകാരവും, വകതിരിവുകളും അല്ലെ മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്നത്?
    നന്ദി.

    ശരിയാണ് അനിലേട്ടാ,,,, മദ്യം തന്നെയാണ് എല്ലാവിപത്തിന്‍റേയും മൂല കാരണം,,, ഇന്നിതു സര്‍.വ്വ സാധാരണയായികൊണ്ടിരിക്കുന്നു,,,,നമ്മുടെ നാട് എങ്ങോട്ടാണാവോ പോകുന്നത്,,,,?
    നല്ല അവതരണം,,, ഭാവുകങ്ങള്‍,,,,

    katha vaayichu..
    enikkonnum parayanillathayathu pole. puthiya kaaryamayathukondalla. orupaadu pazhaya kaaryamaayathukondu. pala arivukalum ullil thirakkunnathukondu.

    Jeena says:

    കഥ ഒരു കനലായി വായനക്കാരനെ പൊള്ളിച്ചാല്‍ കഥാകാരന് സന്തോഷിക്കാം...ഇത് വെറും കഥയല്ല സമൂഹത്തിലെ ഭയപ്പെടുത്തുന്ന ചില സത്യങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ വായനക്കാരന്റെ ഉള്ളം പൊള്ളാതിരിക്കുന്നതെങ്ങിനെ??
    നന്നായി കഥ പറഞ്ഞിരിക്കുന്നു...നല്ല ശൈലി....

    ഇന്നത്തെ ജീവിതങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ബന്ധങ്ങളിലെ അപചയം പേടിപ്പെടുത്തുന്നതാണെന്ന് അടിവരയിടുന്ന കഥ.
    കഥ ഗംഭീരമായി അനിലേട്ടാ.

    കഥ മനസ്സിനെ വേട്ടയാടുന്നു അനില്‍....കാലം വേട്ടയാടുന്ന ജീവിതങ്ങളെ അക്ഷരങ്ങള്‍ ഊതി ജ്വലിപ്പിക്കുന്നു....നല്ലത് വരട്ടെ.ഈ ബ്ലോഗ്‌ ഇന്നാണ് കണ്ടത്......

    കഥ മനസ്സിനെ വേട്ടയാടുന്നു അനില്‍....കാലം വേട്ടയാടുന്ന ജീവിതങ്ങളെ അക്ഷരങ്ങള്‍ ഊതി ജ്വലിപ്പിക്കുന്നു....നല്ലത് വരട്ടെ.ഈ ബ്ലോഗ്‌ ഇന്നാണ് കണ്ടത്......

    ഈ കഥ മുഴുവന്‍ വായിക്കാന്‍ തോന്നി ഇല്ല എങ്കിലും വായിച്ചു.എന്നാലും ഒരു സംശയം.രണ്ടു പെഗ് അകത്തു ചെന്നാല്‍ നമ്മള്‍ ഇത്രക്കും ബോധമില്ലാത്തവര്‍ ആകുമോ ?

    ഒരു ഞായറാഴ്ച... ദേവി വനിതാ സോസൈറ്റിയുടെ എന്തോ മീറ്റിങ്ങിനു പോയിരിക്കുന്നു. മോള്‍ താഴെ അവളുടെ മുറിയിലാണെന്നു തോന്നുന്നു. അന്ന്‍ പതിവില്‍ കൂടുതല്‍ മദ്യപിച്ചു. അടുത്ത ഗ്ലാസ്സ് നിറക്കാന്‍ തുടങ്ങുമ്പോഴാണ് ഐസ് വാട്ടര്‍ തീര്‍ന്നല്ലോ എന്നോര്‍ത്തത്. താഴേക്ക് നോക്കി നീട്ടി വിളിച്ചു,

    ഒരു പക്ഷേ കഥാനായകന് അങ്ങിനെ ഒരു തോന്നലുണ്ടായത് പതിവിലും കൂടുതല്‍ മദ്യപിച്ചതു
    കൊണ്ടാകാം.അല്ലാതെ സ്വബോധത്തോടെ പറ്റില്ലല്ലോ. ഒരച്ഛനും. പിന്നെ മദ്യത്തിന്‍റ ദൂഷ്യ
    വശങ്ങളും ഈ കഥ ധ്വനിപ്പിക്കുന്നു.നല്ല കഥ

    ഇതിന്റെ ലിങ്ക് ഞങ്ങൾ കഴിഞ്ഞ ആഴ്ച്ചയിലെ ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ടായിരുന്നു കേട്ടൊ ഭായ്
    ദേ..ഇവിടെ
    https://sites.google.com/site/bilathi/vaarandhyam

    നന്ദി.

    മുസ്തു,
    മുകില്‍ ,
    ഗാര്‍ഗി,
    ബാച്ചിലേഴ്സ്,
    പഞ്ചാരക്കുട്ടന്‍ ,
    കുസുമംജി,

    - നന്ദി

    അനാമിക: നന്ദി, വീണ്ടും വരിക.

    മുരളി: ഒത്തിരി സന്തോഷം ട്ടോ.

    ഒരു കഥയെഴുത്തുകാരന്റെ വിജയം ഇവിടെയുണ്ട്. അവതരണം ഗംഭീരം.വിഷയത്തെക്കുറിച്ച് എന്തു പറയാൻ?
    പെൺകുട്ടികൾക്ക് ഒരു പ്രായം കഴിഞ്ഞാൽ അച്ഛനായാലും സഹോദരന്മാരയാലും ചെറിയ നിയന്ത്രണം പറഞ്ഞുതന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതുപോലെ വീട്ടിനുള്ളിൽ കാവലായ് എന്നും ആരൊക്കെയൊ ഉണ്ടായിരുന്നു.

    muzhuvan vaayikkan thonniyilla.. manassine aswasthamakkenda ennu karuthi.. enkilum lahari manushyante bodham nasippikkunnu.. njan athinekkurichorikkal ezhuthiyirunnu...
    http://swanthamsuhruthu.blogspot.com/2011/08/blog-post.html

    ഉഷശ്രീ,
    സുഹൃത്ത്,

    - നന്ദി

    അനില്‍ ;കഥ വല്ലാത്തൊരു മാനസിക വ്യഥ യോടെയാണ് വായിച്ചു തീര്‍ത്തത് .
    എത്ര വിദ്യാസമ്പന്നരും നരാധമന്‍ മാരായി പോകുന്ന കാഴ്ചകള്‍ മനസ് മരവിപ്പിക്കുന്നു ..
    ഇതിനൊക്കെ ഒരു ന്യായീകരണവുമില്ല..

    ajith says:

    ഒരു കാലത്ത് പെണ്‍കുട്ടികള്‍ വയസ്സറിയിച്ചുകഴിഞ്ഞാല്‍ ആങ്ങളമാരുടെ മുമ്പില്‍ പോലും അധികം വരികയോ ഇടപഴകുകയോ ചെയ്യാറില്ലായിരുന്നു. അതൊക്കെ പ്രാ‍കൃതമെന്ന് പറഞ്ഞ് എല്ലാം വെട്ടിനിരത്തി ഇപ്പോള്‍ ഇങ്ങിനെയൊക്കെയായി.

    ഗുഡ് സ്റ്റോറി

    yemceepee says:

    ഈയിടെ ഒരു സര്‍വേയില്‍ വായിച്ചതായി ഓര്‍ക്കുന്നു. എണ്പതു ശതമാനം അമ്മമാര് പെണ്മക്കളെ അച്ഛന്റെ കൂടെ തനിച്ചു വിടാന്‍ ഭയക്കുന്നു.അച്ഛന്റെ സ്നേഹത്തെ ഭയപ്പടോട് കൂടി വീക്ഷിക്കുന്ന അമ്മ.... ഇന്നത്തെ അധപതിച്ച ധാര്‍മിക മൂല്യങ്ങളുടെ ഒരു നേര്‍ക്കാഴ്ച ....
    നല്ല അവതരണം.. കഥ വായിച്ചു കഴിഞ്ഞും ഒരു നോവായി മനസിനെ അസ്വസ്ഥമാക്കുന്നു.
    ആശംസകള്‍

    Anamika says:

    gud..

Post a Comment

Related Posts Plugin for WordPress, Blogger...