മേഘമായ്‌ മധു മാത്യു ...

'ഇന്ത്യന്‍ യുവതിസുന്ദരിവിദ്യാസമ്പന്നഫ്ലെര്‍ട്ടിംഗ് ഇഷ്ടപ്പെടുന്നു ... സ്മാര്‍ട് ആയ യുവാക്കളില്‍ നിന്ന് സൌഹൃദം തേടുന്നു'

ഇന്റെര്‍നെറ്റിലെ ഏതോ സൌഹൃദ സൈറ്റിലെ പരസ്യത്തിൽ കണ്ണുടക്കി. ഫ്ലെര്‍ട്ടിംഗ് ഇഷ്ടപ്പെടുന്ന യുവതി... ആ പരസ്യം എവിടെയോ കൊളുത്തിയതുപോലെ!  

'
മേഘംഎന്നൊരു പ്രൊഫൈല്‍ പേര് മാത്രം!

കൂടുതലൊന്നും ആലോചിച്ചില്ല അവിടെ കണ്ട സൈറ്റ് ഐ ഡി യില്‍താല്പര്യമറിയിച്ച് ഒരു മെയിൽ അയച്ചു. 

അടുത്ത ദിവസത്തെ തിരക്കുകള്‍ക്കിടയിൽ എപ്പോഴോ ആണ് കമ്പ്യൂട്ടർ സ്ക്രീനില്‍ ഇന്‍കമിംഗ് മെസ്സെജിന്റെ നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെട്ടത്‌.

'സുഹൃത്തെനന്ദി. താങ്കളെപ്പറ്റി കൂടുതല്‍ അറിയാൻ ആഗ്രഹിക്കുന്നുകാര്യമാത്രപ്രസക്തമായ മെയില്‍ ഒട്ടു നിരാശ തന്നെ നല്‍കി. മറുപടിയില്‍ താനും വിവാഹിതനാണെന്ന് പ്രത്യേകം പറഞ്ഞു. ഒപ്പം അവരുടെ പേരും മറ്റ് വിവരങ്ങളും ആരായുകയും ചെയ്തു.

'സ്നേഹിതാഫ്ലെര്‍ട്ടിംഗ് ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞത് കൊണ്ടാവും ഇത്ര താല്പര്യം അല്ലേതെറ്റിദ്ധരിക്കണ്ടജോലിയുടെയും ജീവിതത്തിന്റെയും തിരക്കുകള്‍ക്കിടയിൽ ഇത്തിരി നല്ല നിമിഷങ്ങള്‍ക്ക്‌ കെട്ടുപാടുകളില്ലാത്ത ഒരു നല്ല സൗഹൃദംഅത്രയേ ഉദ്ദേശിച്ചൊള്ളു. പിന്നെആദ്യം നമുക്കൊന്ന് കാണാംനമ്മുടെ കെമിസ്ട്രി വര്‍ക്കൌട്ട് ആകുമോ എന്ന് നോക്കാം ... എന്നിട്ടാവട്ടെ പേരും മറ്റ് വിവരങ്ങളുമൊക്കെ ... അത് പോരേ?'

മനസ്സിലെ കാണാത്ത സുഹൃത്തിന്റെ ചിത്രത്തിനു അല്പം മിഴിവേറിയതുപോലെ!

പിന്നെ മറ്റൊരു ഉച്ചനേരംമെസ്സേജെത്തി, 'നമുക്ക്‌ ഇന്നൊന്നു കണ്ടാലോ, 'ഹെര്‍മിറ്റെജിൽലഞ്ച്... പേടിക്കണ്ട മാഷേഞാനും ഷെയര്‍ ചെയ്യാം...'

മനസ്സില്‍ ഒരു മുഖം കുസൃതി കാട്ടി!

നേരത്തെ തന്നെ റെസ്റ്റോറന്റിലെത്തി.  ഡൈനിങ്ങ് ഹാളിൽ ആളുകൾ എത്തിത്തുടങ്ങുന്നതേയുള്ളു. സ്റ്റേജിൽ നിന്നും ലൈവായി ഒഴുകിവരുന്ന ഗസ്സൽ....

‘തു നഹി തോ സിന്ദഗി മേം ഔർ ക്യാ രഹ് ജായേഗാ
ദൂർ തക് തൻഹായൊ കാ സിത്സിലാ രെഹ് ജായേഗാ ....’

'ഹല്ലോ...'

തൊട്ടരുകില്‍ വിടര്‍ന്ന പുഞ്ചിരിയുമായി ഒരു യുവതി. ബിസിനസ്സ്‌ അറ്റയർ ... കറുത്ത സൺഗ്ലാസ്സ്തോളോളം വെട്ടിയോരുക്കിയ ഒഴുകിപ്പരക്കുന്ന മുടി ... നീണ്ട മൂക്കിലെ മൂക്കുത്തി മാത്രം ആ വേഷത്തിനു ചേരാത്തതു പോലെ!

കൈ നീട്ടി അവള്‍ സ്വയം പരിചയപ്പെടുത്തി ...

'ഞാന്‍ ... മേഘംഅല്ല മധു മാത്യു ...'

ഇതെന്തു പേര് എന്നോര്‍ത്തിരിക്കുമ്പോൾ അവൾ പറഞ്ഞു ...

'ഇനിയുമുണ്ട് ഒരുപാടു സര്‍പ്രൈസുകൾ ...'

ഹോട്ടലിനു മുന്നിലെ ഗിഫ്റ്റ്‌ ഷോപ്പിൽ നിന്ന് വാങ്ങിയ റോസാപ്പൂവിന്റെ കാര്യം അപ്പോഴാണ് ഓര്‍ത്തത്. സില്‍ക്ക്‌ റിബ്ബൺ കൊണ്ടു അലങ്കരിച്ച റോസാപ്പൂ നീട്ടുമ്പോള്‍ അവൾ ഉറക്കെ ചിരിച്ചു.

'ഓഹ് ... ഫ്ലെര്‍ട്ടിങ്ങ് എന്ന് പറഞ്ഞത് കൊണ്ടാവും അല്ലെ?'

'ഹേയ് ... വിഷമിക്കണ്ട ഞാനൊരു തമാശ പറഞ്ഞതാണ്'
പൂവ് കയ്യില്‍ വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

'എന്റെ പേരിനെക്കുറിച്ചാവും ആദിത്യൻ ഓര്‍ക്കുന്നത്?'

മലയാളിയായ അച്ഛന്‍റെയുംബംഗാളിയായ അമ്മയുടെയുംഡല്‍ഹിയിലെ ജീവിതത്തിന്റെയും ഒക്കെ കഥകള്‍ അവൾ ലഞ്ച് കഴിക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു. കൂടുതല്‍ സമയവും ആദിത്യന്‍ ഒരു കേള്‍വിക്കാരൻ തന്നെയായിരുന്നു. 

ലഞ്ച് കഴിഞ്ഞ് പോകാനെഴുനേല്ക്കുമ്പോള്‍ അവൾ പറഞ്ഞു,

'ആദി... എനിക്ക് തോന്നുന്നു നമുക്ക്‌ വളരെ നല്ല സുഹൃത്തുക്കൾ ആകാൻ കഴിയും എന്ന്.'

ലിഫ്റ്റിലേക്ക് നടക്കുമ്പോള്‍ ഡ്രസ്സിനുള്ളിൽ തുളുമ്പുന്ന മധുവിന്റെ ഭാരിച്ച നിതംബത്തില്‍  കണ്ണുടക്കിയത് ഒരു നിമിഷം പിൻ‌വലിക്കാൻ കഴിഞ്ഞില്ല!

പിറ്റേദിവസം മെയില്‍ ബോക്സ് തുറന്നത് വല്ലാത്തൊരു ആകാംക്ഷയോടെ ആയിരുന്നുപ്രതീക്ഷ തെറ്റിയില്ല... മധുവിന്റെ മെയില്‍ ...

'ആദിവെറുമൊരു തമാശക്ക് വേണ്ടിയാണ് ആ സൈറ്റില്‍ പരസ്യം കൊടുത്തത്. പിന്നെ നിന്നോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ സമയം കൊല്ലാൻ ഒരു നേരമ്പോക്ക്അത്രയേ ഉദ്ദേശിച്ചൊള്ളു... പക്ഷെ ഇപ്പോൾ നിന്നെ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ഇനി എനിക്ക് അങ്ങനെ ആകാൻ കഴിയും എന്നു തോന്നുന്നില്ല. ഞാൻ ഇപ്പോൾ നല്ലൊരു കൂട്ടുകാരനേ കണ്ടെത്തിയ സന്തോഷത്തിലാണ്നീയോ?’

മെയിലുകളിലൂടെഫോൺ വിളികളിലൂടെവല്ലപ്പൊഴുമുള്ള കണ്ടുമുട്ടലുകളിലൂടെ ആ സൌഹൃദം മനസ്സുകളുടെ അതിരുകൾ ഇല്ലാതാക്കി. സ്വകാര്യങ്ങൾ പങ്കുവെക്കാൻമനസ്സു തുറക്കാൻവിഷമങ്ങളുംസന്തോഷങ്ങളും ഒക്കെ പങ്കുവെക്കാൻ പരസ്പരം മനസ്സുകൾ കൊണ്ട് തൊട്ടറിയാൻ കഴിയുന്ന ഒരു ബന്ധം.

'ചില്ലീസിലെടേബിളില്‍ മെക്സിക്കൻ ലഞ്ച് പ്ലേറ്റിലേക്ക് പകര്‍ന്നു തരുന്നതിനിടയില്‍ ഒരിക്കൽ അവൾ പറഞ്ഞു,

'ആദീഎനിക്ക് തോന്നുന്നു ഏറ്റവും നല്ല സുഹൃത്തുക്കളാകാന്‍ കഴിയുന്നത് ഓപ്പസിറ്റ് സെക്സില്‍ പെട്ടവര്‍ക്കാണെന്ന്.

ഓഫീസിനു മുന്നില്‍ ഡ്രോപ്പ് ചെയ്ത്‌ മടങ്ങാനോരുങ്ങുമ്പോൾ അവൾ ചോദിച്ചു,

'എന്താണ് വീക്കെന്‍ഡു പരിപാടിഫ്രീ ആണെങ്കിൽ ലഞ്ച് എന്റെ വീട്ടിലാകാം. നാട്ടിൽ നിന്ന് അച്ഛനും അമ്മയും വരുന്നുണ്ട്പിന്നെ നീ ഇതുവരെ മാത്യുവിനെ പരിചയപ്പെട്ടില്ലല്ലൊ...

അവധി ദിവസം മധുവിന്റെ വീട്ടില്‍ എത്തുമ്പോൾ മനസ്സിൽ കുറെ ആശങ്കകള്‍ ഉണ്ടായിരുന്നു ... 

കതകു തുറന്ന മധുവിന്റെ മോളുടെ കണ്ണുകളിലെ പൂത്തിരിയുംനുണക്കുഴി കാട്ടിയുള്ള ചിരിയും ഒപ്പം അച്ഛന്‍റെയുംഅമ്മയുടെയും ഹൃദ്യമായ പെരുമാറ്റവും ആ ആശങ്കകളെ അസ്ഥാനത്താക്കി. കണ്ണുകള്‍ ചുറ്റും പരതി ...

'മാത്യു ഇപ്പോൾ വരുംബാത്ത്‌റൂമിലാണ് ...'

ഷോകേസിൽ ഏതോ പാര്‍ട്ടിയിൽ അരയിൽ കൈ കോര്‍ത്ത്‌ നൃത്തം ചെയ്യുന്ന മധുവിന്റെയും മാത്യുവിന്റെയും ഫോട്ടോ.

'ഹല്ലോ മിസ്റ്റര്‍ ആദിത്യൻ ...'

നീട്ടിയ കൈ പിടിച്ചു കുലുക്കുമ്പോൾ മനസ്സിലോര്‍ത്തുമധുവിന് പറ്റിയ ആള്‍ തന്നെ .. ഹാന്‍സം ആന്‍ഡ്‌ സ്മാര്‍ട്ട്.

ഔപചാരിക സംസാരത്തിന് ശേഷം മാത്യു എഴുനേറ്റു, 'മിസ്റ്റര്‍ ആദിത്യൻ ഇരിക്കൂഎനിക്കല്‍പ്പം ജോലിയുണ്ട്.അയാള്‍ അകത്തേക്ക്‌ വലിഞ്ഞു.

പിന്നീട് കണ്ട ദിവസംചൈനീസ്‌ റെസ്റ്റോറന്റിൽ ചിക്കൺ സൂപ്പിന്റെ എരിയും ചൂടും കണ്ണു നിറച്ചപ്പോൾ അവളോട് ചോദിച്ചു,
'അന്ന്‍ വീട്ടിൽ വന്നപ്പോൾ നിന്റെയും മാത്യുവിന്റെയും പെരുമാറ്റത്തിൽ എന്തോ പന്തികേട് പോലെ തോന്നി.. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റു പോലെ ... നീങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നം...പറയാവുന്നതാണെങ്കിൽ പറഞ്ഞാൽ മതി കേട്ടൊ?’

'നിന്നോട് പറയാനാവാത്ത എന്ത് കാര്യമാണ് എനിക്കുള്ളത് ആദീ?'

സൂപ്പ്‌ ബൌളിൽ സ്പൂൺ വെറുതെ ഇളക്കിക്കൊണ്ട് ഏറെനേരം അവൾ മിണ്ടാതിരുന്നു. പിന്നെ തടിച്ചു മലര്‍ന്ന ചുണ്ടുകൾ നാപ്കിൻ കൊണ്ടു അമര്‍ത്തി തുടച്ച് അവൾ പറഞ്ഞു...

'ശരിയാണ് ആദീഞങ്ങള്‍ അഭിനയിക്കുകയാണ്‌ മറ്റുള്ളവരുടെ മുന്നിൽ ... ഉത്തമ ഭാര്യാ ഭര്‍ത്താക്കന്മാർ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റ്മെന്റ്! വിവാഹത്തിനു ശേഷമുള്ള ഈ പത്തു വർഷങ്ങളിൽ ഒരിക്കൽ പോലും ഒരു ഭാര്യയുടെ ജീവിതം എനിക്കു കിട്ടിയിട്ടില്ല. മുപ്പതു വയസ്സിനു മുമ്പേ ഒരു ഭർത്താവുള്ള വിധവയാണു ഞാൻ എന്നു പറഞ്ഞാൽ നിനക്കു മനസ്സിലാകുമോ?

'സൌന്ദര്യവുംവിദ്യാഭ്യാസവുംജോലിയും എല്ലാം ഉണ്ടായിരുന്നിട്ടും വിവാഹാലോചനകള്‍ ഒന്നൊന്നായി മുടങ്ങിയപ്പോഴാണ് അച്ഛന്‍റെയും അമ്മയുടെയും കണ്ണുനീരിന് മുന്നിൽ എന്നേക്കാൾ വളരെ വിദ്യാഭ്യാസം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കാൻ തയ്യാറായത്‌. ആദ്യരാത്രിയില്‍ തന്നെ എന്നിലെ സ്ത്രീത്വത്തെ ഒന്നുണര്‍ത്താൻ പോലും നോക്കാതെപിച്ചിച്ചീന്തപ്പെട്ടപ്പോള്‍ തകര്‍ന്നുപോയത് എന്റെ സ്വപ്നങ്ങളായിരുന്നു ആദീ. തകര്‍ന്ന ശരീരവും മനസ്സുമായി ഉറക്കെകരയാൻ പോലുമാവാതെ കിടക്കുമ്പോൾ എല്ലാം പിടിച്ചടക്കിയവനെപ്പോലെ തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന മനുഷ്യനോട് വെറുപ്പാണ് തോന്നിയത്‌. പിന്നെ രതിവൈകൃതങ്ങളുടെ പരീക്ഷണവസ്തു മാത്രമായി എന്റെ ശരീരം മാറിയപ്പോള്‍ അറപ്പ് തോന്നിയത്‌ എന്റെ ശരീരത്തോട് തന്നെയായിരുന്നു. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും നല്ല പ്രായത്തിൽ തന്നെ മനസ്സുംശരീരവും,വികാരങ്ങളും മരവിച്ച് പോയിരിക്കുന്നു എനിക്ക്.'

നിറഞ്ഞു വരുന്ന കണ്ണുകള്‍ അമര്‍ത്തി തുടച്ച് അവൾ പറഞ്ഞു,

'ആദീനിനക്കൂഹിക്കാന്‍ കഴിയുമോ കിടപ്പറയിലെക്ക് മറ്റൊരു പുരുഷനെ കൂടി ക്ഷണിച്ച് ഒരു 'ത്രീസംസെക്സിനു നിര്‍ബന്ധിക്കുന്ന ഭര്‍ത്താവുള്ള ഒരു പെണ്ണിന്റെ മാനസികാവസ്ഥ?'

പോട്ടിവരുന്ന കരച്ചിലടക്കാന്‍ നാപ്കിൻ കടിച്ചു പിടിച്ച് അവളെന്റെ തോളിലേക്ക് തല ചായിച്ചു. മധുവിനെ ചേര്‍ത്തു പിടിച്ച് തോളിൽ മെല്ലെ തലോടുമ്പോള്‍ അവളുടെ തേങ്ങലുകൾ ക്രമേണ നേര്‍ത്തുവന്നു.

'നിന്റെ ഒരു നല്ല ദിവസം ഞാന്‍ നശിപ്പിച്ചു അല്ലേ ആദീ?' 

കംഫര്‍ട്ട് റൂമിൽ പോയി മടങ്ങി വന്ന ആൾ ആകെ മാറിയിരുന്നു... അവള്‍ വീണ്ടും മധു മാത്യുവായി!

ഇടക്കിടെയുള്ള സന്ദര്‍ശനങ്ങളിലൂടെ ഞാനും ആ കുടുംബത്തിലെ ഒരംഗമായി മാറി. എന്ത് കാര്യവും തുറന്നു പറയാന്‍ കഴിയുന്ന ഒരുതരം ആത്മബന്ധം..ശരീരങ്ങളും അതിന്റെ വികാരങ്ങളും ഒരിക്കലും കടന്നു വരാത്ത സൌഹൃദത്തിന്‍റെ നൈര്‍മ്മല്യം! ദിവസങ്ങള്‍ കഴിയുംതോറും ഞങ്ങളുടെ സൌഹൃദത്തിന് അതിരുകള്‍ മാഞ്ഞുപോയി ..

ഒരിക്കല്‍ മധു എഴുതി ...

'ആദീനല്ല സൗഹൃദം എന്തെന്ന്‍ ഞാൻ അനുഭവിച്ചറിയുകയാണിപ്പോൾനിന്നിലൂടെ. മനസ്സൊന്നു തുറക്കാന്‍, സുഖവുംദുഖവുംസന്തോഷങ്ങളും ഒക്കെ പന്കുവെക്കുവാന്‍ ആണ്  ഞാനെന്നും ഒരു സുഹൃത്തിനെ തിരഞ്ഞത്. പക്ഷെ സ്നേഹവുംസൌഹൃദവും ഭാവിച്ചു വന്നവര്‍ക്ക്സഹായവുമായെത്തിയ ബോസ്സിന്ബോസ്സിന്റെ താല്പര്യം പിടിച്ചുപറ്റാന്‍ പിമ്പിങ്ങിനു പോലും തയ്യാറായ കൂട്ടുകാരികള്‍ക്ക്... എല്ലാവര്‍ക്കും വേണ്ടത്‌ എന്റെ ശരീരമായിരുന്നു. എല്ലാ പെണ്ണിനും ഈ അവസ്ഥയായിരിക്കുമോ?'

കൊച്ചു കൊച്ചു കാര്യങ്ങൾക്കു പോലും മധു പലപ്പൊഴും വഴക്കുകൂടി. ഒരിക്കൽ പറഞ്ഞ സമയത്ത് ലഞ്ചിനെത്താൻ കഴിഞ്ഞില്ല. അധികം താമസിയാതെ മധുവിന്റെ ഫോണെത്തി,

‘എന്നോടൊപ്പം ലഞ്ച് കഴിക്കാനല്ലേ നിനക്കു സമയമില്ലാതൊള്ളു...നീ നിന്റെ കൂട്ടുകാരോടൊപ്പം നടന്നോ... ഞാനാരാ? ഇനി എന്നെ നീ കാണണ്ട, വിളിക്കുകയും ചെയ്യരുത്.’

ദിവസങ്ങളോളം അവൾ ഫോൺ അറ്റൻ‌ഡ് ചെയ്തില്ല... അവസാനം നേരിട്ട് കണ്ട് സോറി പറയേണ്ടിവന്നു അവളുടെ പരിഭവം തീരാൻ. പിന്നെയും പലപ്പോഴും അവളുടെ ശാഠ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചു.ഓരോ കൊച്ചു പിണക്കങ്ങള്‍ കഴിയുമ്പോഴും കുസൃതി നിറഞ്ഞ ചിരിയോടെ അവള്‍ പറയും ..അതെ ,നിന്നോടു വഴക്കിട്ടിരിക്കുമ്പൊഴാണ് ഞാന്‍ അറിയുന്നത് ആദി നീ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന്...

ഒരു ദിവസം ഷോപ്പിംഗ്‌മാളിലെ എലിവേറ്ററിൽ കാലെടുത്തു വെക്കാൻ വിഷമിക്കുന്നതുകണ്ടാണ്‌ മധുവിനെ ശ്രദ്ധിച്ചത്.

'എന്ത് പറ്റി മധു?'

'ഒന്നുമില്ലെടാകുറച്ചു ദിവസമായി വിട്ടുമാറാത്ത നടുവേദനയുംതലവേദനയും ... ക്ഷീണം കൊണ്ടാവും.'

വാരാന്ത്യത്തിലെ ഉച്ചയൂണിനോടൊപ്പമുള്ള രണ്ട് പെഗ്ഗ് വിസ്കിയും കഴിച്ച് മയങ്ങുമ്പോഴാണ് ഫോൺ ശബ്ദിച്ചത്... മധുവിന്റെ ക്ഷീണിച്ച സ്വരം ...

‘ആദീ ഞാൻ ആശുപത്രിയിലാണ്, നീ ഇങ്ങോട്ടൊന്നു വരുമോ?’

ആശുപത്രി കിടക്കയിൽ വേദനസംഹാരിയുടെ മയക്കത്തിൽ മധു. ഏറെനേരം കഴിഞ്ഞ് കണ്ണുതുറന്ന് എന്റെ മുഖത്തേക്ക് നോക്കിയ അവളുടെ ചുണ്ടുകളിൽ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു.

‘നീ തനിച്ചേയുള്ളോ, മാത്യു എവിടെ?’

‘ഓ... അയാൾ ഏതോ കൂട്ടുകാരിയേ എയർപോർട്ടിൽ കൊണ്ടാക്കാൻ പോയിരിക്കുന്നു. ഇവിടെ നേഴ്സുമാർ ഉണ്ടല്ലോ എനിക്ക് കൂട്ടിന്!‘

‘ആദീ നിനക്കെന്നെ ആ ബാത്ത്റൂമിന്റെ വാതിൽക്കൽ വരെ ഒന്നു കൊണ്ടുപോകാമോ, എഴുനേൽക്കുമ്പോൾ തലചുറ്റുന്നതുപോലെ.’

ബാത്ത്റൂമിന്റെ വാതിൽക്കലെത്തിയതും അവൾ ശർദ്ദിക്കാൻ തുടങ്ങി. അവളുടെ ആശുപത്രി ഗൌൺ മുഴുവൻ ശർദ്ദിലായി. പിന്നെ തളർന്ന് കുഴഞ്ഞ് അവളെന്റെ തോളിലേക്ക് വീണു. മധുവിനെ ഒറ്റക്ക് നിർത്തിയിട്ട് നെഴ്സുമാരെ വിളിക്കാൻ പോലുമാകാത്ത അവസ്ഥ. അവസാനം തണുത്ത വെള്ളത്തിൽ അവളുടെ മുഖം കഴുകി, പിന്നെ ശർദ്ദിൽ വീണു കുഴഞ്ഞ ഗൌൺ ഊരിമാറ്റി. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച മധുവിനെ ഒരു കുഞ്ഞിനെപ്പോലെ കോരിയെടുത്ത് കിടക്കയിൽ കൊണ്ടുവന്നു കിടത്തി ഷീറ്റ് പുതപ്പിച്ചു. അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞിരുന്നു!

ഡിസ്ച്ചാർജ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞ് ഒരു ദിവസം ഫോൺ ചെയ്യുമ്പോൾ അവൾ പറഞ്ഞു,

‘ആദീ, ഇന്ന് ഫോളൊ-അപ്പിനായി ആശുപത്രിയിൽ പോയിരുന്നു. ഇന്നും സ്കാൻ ചെയ്തു നോക്കിയിട്ട് ഡോക്ടർ പറയുന്നത് എനിക്ക് ഒരു അസുഖവും ഇല്ല എന്നാണ്. 


'പിന്നെ ഡോക്ടർ എന്താണു പറഞ്ഞത്?’

‘സംതൃപ്തമായ ലൈംഗിക ജീവിതമില്ലാത്തഅല്ലെങ്കില്‍ ലൈംഗിക ജീവിതമേ ഇല്ലാത്ത വിവാഹിതരായ സ്ത്രീകളിലാണ് ഈ അസുഖങ്ങള്‍ കാണുക എന്ന്‍. അവ ശാരീരികമല്ല, മാനസികമാണത്രേ.'

‘മധൂ... അതിനു നിങ്ങൾ തമ്മിൽ...?’

‘ഇല്ലെന്നു ഞാൻ പറയുന്നില്ല. കിടപ്പുമുറിയിലെ റ്റി. വി. യിൽ ഏതൊക്കെയോ പേ ചാനലുകളിൽ രതി വൈകൃതങ്ങൾ കണ്ട് പേ പിടിച്ച്, രാത്രിയിലെപ്പോഴോ അയാളെന്നിൽ വിഴുപ്പുഭാണ്ഡമായമരുന്നതു ചിലപ്പോഴൊക്കെ ഞാൻ അറിയാറുണ്ട്. പിന്നെ ശരീരത്തിലെ മാലിന്യങ്ങൾ കഴുകി കളയുമ്പോഴും മനസ്സിൽ അയാളേൽ‌പ്പിക്കുന്ന മുറിവുകൾ കഴികിക്കളയാനാവുന്നില്ലല്ലൊ എന്നോർത്ത് ഉറങ്ങാതെ കിടക്കാറുമുണ്ട്’

'മധൂഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും നല്ല പ്രായത്തിലൂടെയാണ് നീ ഇപ്പോള്‍ കടന്നുപോകുന്നത്. തീര്‍ച്ചയായും നീ ഫ്രിജിഡ് അല്ല. നിന്റെ ഈ വികാരശൈത്യം ഒഴിവാക്കൻഅസുഖങ്ങൾ ഒഴിവാക്കാൻ എന്തുകൊണ്ട് നിനക്ക് മാസ്റ്റർബേഷനെ കുറിച്ച് ആലോചിച്ചുകൂടാ?’

'മാസ്റ്റര്‍ബേഷൻ... സ്വയംഭോഗം...?അവള്‍ ഉറക്കെ ഉറക്കെ ചിരിച്ചു. 'അതിനു ഞാനൊരു ടീനേജ് പെണ്‍കുട്ടി അല്ലല്ലോ ആദീ...'

'മധൂനിന്നോടാരാണു പറഞ്ഞത്‌ ടീനേജുകാര്‍ മാത്രമാണ് സ്വയംഭോഗം ചെയ്യുന്നത് എന്ന്‍?' 

മധു ഏറെനേരം നിശ്ശബ്ദയായിരുന്നു, പിന്നെ ഫോണിന്റെ അങ്ങേത്തലക്കൽ അവളുടെ ശബ്ദം ഗൌരവമാർന്നു...

'ആദീഞാനും ഒരു പെണ്ണ് തന്നെയായിരുന്നുഎല്ലാ വികാരങ്ങളുംവിചാരങ്ങളുമുള്ള പെണ്ണ്. കൌമാര ജീവിതം ആവോളം ആസ്വദിച്ച ഒരു കാലം എനിക്കുമുണ്ടായിരുന്നു. ഹോസ്റ്റല്‍ മുറിയിലെ ഇരുട്ടിൽ വിരല്‍തുമ്പുകള്‍ക്ക് തീ പിടിക്കുമ്പോൾ അന്നെനിക്കോര്‍ക്കാൻ ഒരു മുഖമുണ്ടായിരുന്നു... എന്റെ പ്രിയപ്പെട്ട രന്ജിയുടെ മുഖം! ഒരു ചെറുചൂടുള്ള നിലാവായി അവനെന്നെ എപ്പോഴും പൊതിഞ്ഞു നിന്നിട്ടുംപരസ്പരം ഒരുപാട് ഇഷ്ടമാണെന്നറിഞ്ഞിട്ടും ഒരിക്കലും ഞങ്ങളുടെ സ്നേഹം തുറന്നു പറയാന്‍ ഞങ്ങള്‍ക്കായില്ല. അവസാനം അവനെന്നെ തേടിയെത്തിയപ്പോഴേക്കും ഒരുപാടു വൈകിപ്പോയിരുന്നു!'

'മനപ്പൂര്‍വ്വം മറന്നു കളയാൻ ശ്രമിച്ച ആ മുഖം എപ്പോഴൊക്കെയോ ഓര്‍ത്തെടുത്ത്, അവ്യക്തമായ ആ ചിത്രം കൊണ്ട് എന്നെ ഉണര്‍ത്തി എടുക്കാന്‍ എപ്പോഴോക്കെയോ ഞാനും ശ്രമിച്ചിട്ടുണ്ട്... പക്ഷെ ഒരിക്കലും എനിക്കതിനായില്ല!'

നീണ്ടുനിന്ന മൌനത്തിനോടുവിൽ പൊടുന്നനെ അവൾ ചോദിച്ചു,

'ആദീനീ എനിക്ക് രെൻ‌ജിയെ കണ്ടുപിടിച്ചു തരുമോ?’ 

'അതിപ്പോള്‍ ഞാനെങ്ങനെ, അറിയാത്തൊരാളിനെ ... എവിടെ നിന്ന് ...'

'അതൊന്നും എനിക്കറിയില്ലഎവിടെ നിന്നെങ്കിലും നീ അവനെ എനിക്ക് കണ്ടുപിടിച്ചു തരണംഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ വാശി പിടിക്കാൻ തുടങ്ങി.

പിന്നെ ഏറെക്കാലം നീണ്ടുനിന്ന അന്വേഷണങ്ങള്‍ ... സോഷ്യല്‍ നെറ്റ് വര്‍ക്കുകളിൽ ... ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിൽ എവിടെനിന്നോ അവൾ ചികഞ്ഞെടുത്ത വിലാസത്തിന്റെ നുറുങ്ങുകളില്‍  ... ഫ്രണ്ട് ഫൈന്‍ഡർ സൈറ്റുകളിൽ ...

അവസാനം ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിൽ അവൾ പറഞ്ഞതുപോലെ ഒരാളെ കണ്ടെത്തി. അത് രഞ്ജി തന്നെയെന്നറിഞ്ഞപ്പോള്‍ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

'ആദീനിനക്കിപ്പോള്‍ ഒരുമ്മ തരാൻ തോന്നുന്നുണ്ട് എനിക്ക്. ഇന്ന് രാത്രി അവന്‍ ചാറ്റ് ലൈനിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട്നാളെ എല്ലാ വിവരങ്ങളും പറയാം കേട്ടോ.'

പിറ്റേന്ന് അവളുടെ മെയില്‍ വന്നു...

'എടാഇന്നലെ ഞങ്ങള്‍ രാവേറുവോളം സംസാരിച്ചു. ഇപ്പോൾ നിന്റെ മുഖത്ത് ഒരു ചിരി പരക്കുന്നുണ്ട് അല്ലേപക്ഷെ അവന്‍ സംസരിച്ചതൊക്കെ അവന്റെ പുതിയ ബിസിനസ്സിനെക്കുറിച്ചുംസത്ഗുണസമ്പന്നയായ ഭാര്യയെക്കുറിച്ചുംമോന്റെ കുസൃതിയെക്കുറിച്ചും ഒക്കെയായിരുന്നു. കുറ്റം പറയരുതല്ലോഇടക്ക്‌ എപ്പൊഴോ അവൻ ചോദിച്ചിരുന്നുഎനിക്ക് സുഖമല്ലേ എന്ന്! വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കണ്ടുമുട്ടൽ വേണ്ടിയിരുന്നില്ല ആദീ. വല്ലപ്പോഴും ഓര്‍ക്കാൻ, എന്റേതെന്നു പറയാൻ കുറച്ച് നല്ല ഓര്‍മ്മകളുണ്ടായിരുന്നുഇന്ന് അവയും എനിക്ക് നഷ്ടമായി!'

ഷോപ്പിങ്ങ്മാളിലെ ഒഴിഞ്ഞ കോണിലെ സോഫയിൽ മുകൾത്തട്ടിലെ ചില്ലുകൾക്കിടയിലൂടെ വന്നു വീഴുന്ന വെളിച്ചത്തിന്റെ വെള്ളിവളയങ്ങളും നോക്കിയിരുന്നപ്പോഴാണ് അവളോട് ചോദിച്ചത്,

‘മധൂ, നീ വിദ്യാസമ്പന്നയാണു, സ്വന്തമായി ജോലി ചെയ്യുന്നു, ഒപ്പം ഒരു കുടുംബത്തിന്റെ ചുമതലകളും ഏറ്റെടുക്കുന്നു. എന്നിട്ടും എന്തിനാണു നീ നിന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത്?’

അവളുടെ മുഖം വലിഞ്ഞു മുറുകി.

‘ആദീ, അച്ചന്റേയും അമ്മയുടേയും കണ്ണീരിനു മുന്നിൽ ഞാൻ വീണ്ടും തൊറ്റു പോകുന്നു. കുടുംബത്തിന്റെ അഭിമാനം നോക്കണമത്രെ! പക്ഷെ അതൊന്നുമല്ല പ്രശ്നം, ഒന്നുമറിയാത്ത എന്റെ മോൾ ... അവൾക്കു വേണ്ടിയാണു ആദീ ഇപ്പോൾ എന്റെ ജീവിതം. അച്ഛനെ ഉപേക്ഷിച്ചു വന്ന ഒരമ്മയുടെ മകൾക്ക്, സിംഗിൾ പേരന്റായ ഒരമ്മയുടെ മകൾക്ക് നമ്മളുടെ സമൂഹം ഇപ്പൊഴും കൊടുക്കുന്ന സ്ഥാനം നിനക്ക് അറിയില്ലേ? കോമ്പ്രമൈസ് ചെയ്ത് ചെയ്ത് എനിക്ക് മതിയായിരിക്കുന്നു ആദീ.’

ഷോപ്പിങ്ങ്മാളിന്റെ നടുവിലെ ജലധാരായന്ത്രത്തിൽ നിന്നു കണ്ണുപറിച്ചെടുത്ത് അവൾ പറഞ്ഞു...

‘ആദീ, നിന്നോട് ഒരു കാര്യം പറയണം എന്ന് കുറെ ദിവസമായി കരുതുന്നു. മോൾ വളരെവേഗമാണ് വളരുന്നത് ... പിന്നെ എന്റെ അസുഖങ്ങൾ... ഇനി നാട്ടിൽ പോയാലോ എന്നാലോചിക്കുന്നു ഞാൻ. അവിടെ എന്തെങ്കിലും ഒരു ജോലി കണ്ടുപിടിക്കണം. പക്ഷെ ഇപ്പോൾ എന്റെ ഏറ്റവും വലിയ ദുഖം നീ‍യാണു... നിന്നേ വിട്ടുപോകുന്നതാണ്. നിന്റെയീ സൌഹൃദം എനിക്ക് ഒരുപാട് വിലപ്പെട്ടതാണ് ആദീ.’

പൊടുന്നനെ ഉണ്ടായ ഞെട്ടലിൽ ഒന്നും പറയാനാവാതെ അവളുടെ മുഖത്തു നോക്കിയിരുന്നു.പിന്നെ പതുക്കെ അവളുടെ കൈപിടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു..

‘മരിക്കുവോളം ഞാന്‍ നിന്‍റെ കൂടെ ഉണ്ടാകും എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല..പക്ഷെ നമ്മുടെ ഈ സൗഹൃദം അതിനു മരണമില്ല മധു... നിന്നെ പിരിയുന്നതില്‍ എനിക്കും വേദനയുണ്ട്... പക്ഷെ നീ പോകണം... ഇങ്ങനെ സ്വയം എരിഞ്ഞു തീരുന്നതിലും നല്ലത് നിന്റെ ജീവിതം ജീവിച്ചു തീര്‍ക്കുന്നതാണ്.‘

അവസാനം മധുവിനു പൊകാനുള്ള ദിവസമെത്തി. രാവിലെ തന്നെ മധു വിളിച്ചു.

‘എനിക്കിത്തിരി ഷോപ്പിംഗ്‌ കൂടി ബാക്കിയുണ്ട്.പിന്നെ നിന്നോടൊന്നിച്ച് ഒരു ലഞ്ച് കൂടി. ഇന്നൊഴിവല്ലേ നിനക്കും... ഹെര്‍മിറ്റെജില്‍ വരണം.‘

ധൃതിയില്‍ ഡ്രസ്സ്‌ ചെയ്തിറങ്ങുമ്പോൾ അവള്‍ക്കായി വാങ്ങിയ ഗിഫ്റ്റ്‌ പാക്കെറ്റ് കൂടി എടുത്തു.

ഷോപ്പിംഗ്‌ മാളില്‍ നിന്നും അവള്‍ എന്തൊക്കെയോ വാങ്ങി. പിന്നെ ലഞ്ച് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു,

'ആദീഞാന്‍ ഓര്‍ക്കുകയായിരുന്നുതുറന്ന മനസ്സോടെ പരസ്പരം അറിഞ്ഞു സ്നേഹിക്കുന്ന രണ്ടു സുഹൃത്തുക്കള്‍ക്ക് ഒരിക്കലും കാമുകനോ കാമുകിയോ ആകാന്‍ പറ്റില്ല അല്ലേ ... പക്ഷെ ഒരു കാമുകനും കാമുകിക്കും നല്ല സുഹൃത്തക്കള്‍ കൂടിയാകാനും കഴിയും.'

മനസ്സിന്‍റെ വിങ്ങല്‍ മുഖത്തേയ്ക്കും പടരുന്നത് കണ്ടു പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍
തമാശയായി ചോദിച്ചു,

'അല്ല ആദി.. അന്ന് ആദ്യം കണ്ടപ്പോള്‍ ഒരു റോസാപ്പൂ സമ്മാനം ഉണ്ടായിരുന്നു... ഇപ്പോള്‍ അവസാനം യാത്ര പറയുമ്പോള്‍ സമ്മാനമൊന്നുമില്ലേ?”

ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

'നീയെന്നെ യാത്രയാക്കാന്‍ വരരുത്... ഇവിടെ വെച്ചല്ലേ നിന്നെ ഞാന്‍ ആദ്യമായി കണ്ടത്.. ഇവിടെത്തന്നെ നമുക്ക് യാത്രയും പറയാം... അല്ലേ ആദി..?

അതെ എന്ന് തലകുലുക്കുമ്പോള്‍  എന്തിനെന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു. വേഗം എഴുനേറ്റ് ബില്ല് പേ ചെയ്തു പുറത്തേയ്ക്ക് നടന്നു..

നരച്ച ആകാശത്തിൽ കണ്ണുകളേ അലയാൻ വിട്ടു കാറിനരികില്‍ അവള്‍ക്കായി കാത്തു നിന്നു. അടുത്തുവന്ന മധുവിന്‍റെ കയ്യിൽ മെല്ലെ തൊട്ടു. കൈവെള്ളയില്‍ വെച്ച് കൊടുത്ത ഗിഫ്റ്റ്‌ പാക്കറ്റ്‌ തുറന്നു മൂക്കുത്തി കയ്യിലെടുത്ത് അവള്‍ ചോദിച്ചു,

'നീ എങ്ങനെ അറിഞ്ഞു ആദി ഞാന്‍ ആഗ്രഹിച്ച നിന്റെ ഗിഫ്റ്റ്‌ ഇതാണെന്ന്? എത്രയോ ദിവസങ്ങള്‍ ഞാന്‍ നോക്കി കൊതിച്ചു നിന്ന ഒറ്റ വൈരക്കല്‍...'

'മനസ് കൊണ്ട് പരസ്പരം അറിയുമ്പോള്‍ അല്ലേ മധു, പറയാത്ത വാക്കുകള്‍ കേള്‍ക്കാന്‍ കഴിയുന്നത്?'

വിറക്കുന്ന ചുണ്ടുകൾ കടിച്ചമർത്തി മുഖമുയർത്തുമ്പോൾ മറ്റു രണ്ടു വൈരക്കല്ലുകള്‍ പോലെ അവളുടെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീണു... പിന്നെ കണ്ണീരിന്റെ പാടയിലൂടെ അവൾ മെല്ലെ മെല്ലെ അപ്രത്യക്ഷയായി... എവിടെനിന്നോ ഒഴുകി വന്നു എവിടേയ്ക്കോ ഒഴുകി അകന്ന ഒരു മേഘം പോലെ.

44 Response to "മേഘമായ്‌ മധു മാത്യു ..."

  1. നല്ല ഒഴുക്കോടെ വായിച്ചുതീര്‍ത്തു. ദമ്പത്യജീവിതം പരാജയപ്പെടുംബോള്‍ സൗഹൃദങ്ങളില്‍ അഭയം പ്രാപിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ആ പശ്ചാത്തലത്തില്‍ കഥ പറഞ്ഞത് ഇഷ്ടപ്പെട്ടു... നല്ല സൗഹൃദങ്ങള്‍ എന്നും വിരിയട്ടെ...

    'ആദീ, ഞാന്‍ ഓര്‍ക്കുകയായിരുന്നു, തുറന്ന മനസ്സോടെ പരസ്പരം അറിഞ്ഞു സ്നേഹിക്കുന്ന രണ്ടു സുഹൃത്തുക്കള്‍ക്ക് ഒരിക്കലും കാമുകനോ കാമുകിയോ ആകാന്‍ പറ്റില്ല അല്ലേ ... പക്ഷെ ഒരു കാമുകനും കാമുകിക്കും നല്ല സുഹൃത്തക്കള്‍ കൂടിയാകാനും കഴിയും.'

    വളരെ മനോഹരമായി സുഹുര്ദ്‌ ബന്ധത്തെക്കുറിച്ച് പറഞ്ഞ കഥ ഇഷ്ട്ടമായി ...

    ഒരു സിനിമ കാണുന്ന സുഖത്തില്‍ കഥ വായിച്ചു.
    നല്ല ആസ്വാദനം തരുന്ന കഥ. അഭിനന്ദനങ്ങള്‍...

    www.ettavattam.blogspot.com

    അനിലേട്ട മനോഹരം
    ശരീരം തേടാത്ത മറ്റൊരു നല്ല
    സൌഹൃതം
    അതോരള്‍ക്ക് നല്‍ക്കുന്ന തണല്‍, ആശ്വാസം, മറ്റെന്തെലമോ
    ദമ്പത്യജീവിതം പരാജയപ്പെടുംബോള്‍ പോല്ലും
    അവള്‍ ആദിത്യനില്‍ കണ്ടത് തന്നെ തൃപ്തി പെടുത്താന്‍ വേണ്ട മറ്റൊരു ശരീരമല്ല .ആശ്വസിപ്പിക്കാന്‍ വേണ്ട നല്ലൊരു മനസ്സാണ് ...

    ഒത്തിരി ഇഷ്ടപ്പെട്ടു... ബൂലോകത്തെ ഇത്രയും കാലത്തെ കറക്കത്തിനിടയില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല കഥാനുഭവം... നന്ദി...

    Admin says:

    കൊള്ളാം നന്നായിട്ടുണ്ട്. ബ്ലോഗിംഗില്‍ പുലിയല്ലേ..?
    എന്നെയൗന്നു സഹായിച്ചു കൂടേ..?
    എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് അഭിപ്രായം പറയുന്പോള്‍ എനിക്കും ഒരു സുഖമല്ലേ. http://sahithyasadhas.blogspot.com
    സന്ദര്‍ശിക്കൂ. ഈ പാവത്തിനെ കൂടി ഒന്ന് ബ്ലോഗ് ലോകത്തില്‍ രക്ഷപ്പെടുത്തൂ.

    മനോഹരം എന്ന് പറഞാല്‍ പോര
    നല്ല എഴുത്
    നല്ല കഥ
    തുടരുക
    എല്ലാ ആശംസകളും

    ajith says:

    “മനസ് കൊണ്ട് പരസ്പരം അറിയുമ്പോള്‍ അല്ലേ മധു പറയാത്ത വാക്കുകള്‍ കേള്‍ക്കാന്‍ കഴിയുന്നത്” നല്ല വാക്കുകള്‍, നല്ല കഥ

    മനോഹരമായ ഒരു അനുഭവക്കുറിപ്പ് പോലെ, ഒഴുകിയെത്തിയ ഒരു കവിതപോലെ സുന്ദരമായ ഒരു കാവ്യാനുഭവം.. അനിലേട്ടാ.. മനോഹരം എന്ന വാക്കിൽ ഒതുങ്ങില്ല.. ആശയവും, അവതരണവും ഒന്നിനൊന്നു മികച്ചു നില്ക്കുന്നു..

    Sids says:

    കറകളഞ്ഞ സുഹൃത്ബന്ധം അതിനോട് പകരം വെക്കാൻ വേറൊരു ബന്ധങ്ങൾക്കും കഴിയില്ല...അതെന്നും നമുക്കൊരു തണലാണ്..താങ്കളിൽ നിന്നും മറ്റൊരു സ്നേഹത്തിന്റെ കഥ.....നന്നായി... ആ‍ശംസകൾ.......

    അനില്‍ ഭായ്, വളരെ മനോഹരമായ ഈ എഴുത്തിനു എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
    ഇതിലെ ചില വരികള്‍ വായിച്ചപ്പോള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ബ്ലോഗിലെ ചില വരികള്‍ ഓര്‍മ്മയില്‍ വന്നു.

    This comment has been removed by the author.

    നല്ല ഒഴുക്കോടെ മനോഹരമായി എഴുതി,
    'മാംസ നിബദ്ധമല്ല രാഗം'
    സ്നേഹാശംസകള്‍

    ത്രീസമ്മും,ഫോർസമ്മും,ഡിൽഡോകളും,..മൊക്കെ കൂടിക്കുഴഞ്ഞ ഇന്നത്തെ ദാമ്പത്യബന്ധങ്ങളുടെ ഉള്ളുകള്ളികളടക്കം നല്ല്ലൊരു സൗഹൃദത്തിന്റെ കഥ കൂടിയാണിത് കേട്ടൊ അനിൽ.


    ബിലാത്തിമലായാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് കൊടുക്കുന്നുണ്ട് കേട്ടൊ ഭായ്

    ദാമ്പത്യ ബന്ധങ്ങളിലെ സൌഹൃദ ചോര്‍ച്ച പല ജീവിതങ്ങളും യാന്തികവും വിരസവും ആകി
    തീര്കാറുണ്ട്..മൂട് പടങ്ങളുമായി ജീവിക്കുന്ന ഇത്തരക്കാര്‍
    നല്ല സൌഹൃദങ്ങള്‍ തേടി ഇതുപോലെ അലയാറും ഉണ്ട്.

    നല്ല കഥ...

    സ്വാഭാവികമായിതന്നെ കഥ പറഞ്ഞു പോകുന്ന രചന ശൈലിയില്
    കഥാ പാത്രങ്ങല്‍ തമ്മിലുള്ള തുറന്ന മനസ്സ് അവതരിപ്പിക്കാനുള്ള
    ശ്രമത്തില്‍ ‍ ഇട കലര്‍ത്തിയ 'ലൈംഗീക വിജ്ഞാന ചര്‍ച്ചകള്'കഥയില്‍
    കല്ല്‌ കടി പോലെ തോന്നി..ആ ഭാഗം ഒന്നോ രണ്ടോ വാചകങ്ങളില്‍ ‍ ഒതുക്കാതെ,

    kadha യുടെ കടിഞ്ഞാന്‍ നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു കയ്യടക്കമുള്ള എഴുത്തുകാരന്
    പറ്റിയ കൈപ്പിഴ പോലെ അത് വായനയില്‍ വേര്‍പെട്ടു നില്‍ക്കുന്നു...ആശംസകള്‍..

    പലരും അനുഭവിക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ കഥാരൂപം പൂണ്ട്,,മനോഹരമായി അതിലേറെ സ്വാഭാവികമായി പറഞ്ഞു ,
    വായിക്കുമ്പോള്‍ നിത്യ ജീവിതത്തിലെ പല മുഖങ്ങളും മനസ്സില്‍ തെളിഞ്ഞു :)
    ആശംസകള്‍

    അഭി says:

    നല്ലൊരു സൗഹൃദത്തിന്റെ കഥ
    ആശംസകള്‍ അനിലേട്ടാ

    ആണിനും പെണ്ണിനും പറ്റും നല്ല സൌഹൃദങ്ങള്‍ ...

    ഈ രചന അടിവരയിടുന്നത് അതാണ്‌.
    നന്നായി അവതരിപ്പിച്ചു അനില്‍ ഭായ്..

    ആശംസകള്‍

    കഥയിഷ്ടപ്പെട്ടു. കൊള്ളാം

    കഥ വായിച്ചു. അനിലിന് ഈ കഥ ഇനിയും ഭംഗിയായി എഴുതാനാകുമായിരുന്നുവെന്ന് എന്റെ വിശ്വാസം.
    ഇത്തിരീം കൂടി സമയം ചെലവാക്കിയിരുന്നെങ്കിൽ...കുറേ ഏറെ സുന്ദരമാകുമായിരുന്നു.......

    സുന്ദരമായ എഴുത്ത്.ഒറ്റയിരുപ്പില്‍ മുഴുവനും വായിച്ചു തീര്‍ത്തു.ഇന്നത്തെ പല ദാമ്പത്യങ്ങളുടേയും സ്ഥിതിയിതൊക്കെതന്നെ.പലരും എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നു.അഭിനന്ദനങ്ങള്‍...

    Unknown says:

    കഥ നന്നായി പറഞ്ഞു.ഇഷ്ടായി.....

    കഥ മനോഹരമായി ആശംസകള്‍

    Junaiths says:

    സൗഹൃദം --എത്ര മനോഹരമായ പദം...അതിലുമെത്രയോ മനോഹരമായ് പറഞ്ഞ കഥ...ഇഷ്ടപ്പെട്ടു...

    മാതൃകാ സൌഹൃദത്തിന്‍റെ കഥയിലൂടെ മാതൃകാ ദാമ്പത്യത്തിന്‍റെ കുറവ് അവതരിപ്പിച്ചത് നന്നായി.

    ആശംസകള്‍..!

    പലരും പറഞ്ഞ ഇതിവൃത്തം വ്യത്യസ്തമായും, കാലികമായും പറഞ്ഞു എന്നത് തന്നെയാണ് ഇതിന്‍റെ മേന്മ.

    ആശംസകള്‍..!

    Manoraj says:

    നന്നായി എഴുതി അനില്‍. നല്ല ഒഴുക്കുണ്ട്. എനിക്കിഷ്ടമായി. വിഷയം ഒരിക്കലും കൈവിട്ടുപോയില്ല.

    കൈവിട്ടു പോകുമായിരുന്നിട്ടും നല്ല്ല കയ്യൊതുക്കത്തോടെ പറഞ്ഞിരിക്കുന്നു കഥ.
    ആ‍ശംസകൾ...

    അനില്‍ ചേട്ടാ, സൌഹൃദത്തിന്റെ കഥ നന്നായി പറഞ്ഞു. പക്ഷെ, ഇതിലും നന്നായി താങ്കള്‍ക്ക് പറയാന്‍ കഴിയുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. :-) ഞാന്‍ ഒരു പ്രണയത്തിന്റെ കഥ പറഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ? :-)

    സ്ത്രീപുരുഷ സൌഹൃദത്തിനെ ആസ്പദിച്ച് എഴുതിയ മനോഹരമായ കഥ. ഒരു വരിപോലും 
    അധികമല്ല, ഒട്ടും കുറവും സംഭവിച്ചിട്ടില്ല. ആശംസകള്‍.

    ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചയിലെ വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ അനിൽ

    ദേ ഇവിടെ (https://sites.google.com/site/bilathi/vaarandhyam (clik current issue Oct8-14 /week 41 of 2011 ) ബ്ലോഗ് വിഭാഗത്തിൽ

    സസ്നേഹം ,
    മുരളി

    വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും നന്ദി.

    കൂടുതല്‍ വായനക്കാരില്‍ എത്തിക്കാന്‍ സഹായിച്ച പ്രിയപ്പെട്ട മുരളിയോട് ഏറെ നന്ദി.

    yemceepee says:

    വൈവാഹിക ജീവിതത്തിലെ അസ്വാരസ്യങ്ങളും
    യഥാര്‍ത്ഥ സൌഹൃദത്തിന്റെ സൌന്ദര്യവും നന്നായി വരച്ചു കാട്ടി.സൌഹൃദം അതൊരു തണല്‍ തന്നെയാണ്.....

    അനിലേട്ടാ എന്റെ അഭിപ്രായം ഞാന്‍ മുന്നേ പറഞ്ഞിരുന്നല്ലോ വീണ്ടും ആവര്‍ത്തിക്കുന്നില്ല ...ഒരു പാടു ഇഷ്ടമായി ആശംസകള്‍ ,,,,,,

    മനോഹരമായ കഥ അനില്‍ജീ.
    വികാര വിചാരങ്ങളെ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു .
    ഒത്തിരി ഇഷ്ടപ്പെട്ടു

    kanakkoor says:

    അനില്‍ കുമാറിന്റെ "മേഘമായി... " കഥ വായിച്ചു.
    വളരെ ഇഷ്ട്ടപ്പെട്ടു. എങ്കിലും അത്മാര്‍ത്ഥമായ ചില അഭിപ്രായം കുറിക്കട്ടെ.
    ചില ഭാഗങ്ങളില്‍ കഥയുടെ ഗൌരവം കുറഞ്ഞു.,
    പ്രത്യേകിച്ചും "ജാതകദോഷത്തിന്റെ പേരില്‍ സൌന്ദര്യവും, വിദ്യാഭ്യാസവും, ജോലിയും എല്ലാം ഉണ്ടായിരുന്നിട്ടും ....." "ഓ... അയാൾ ഏതോ കൂട്ടുകാരിയേ എയർപോർട്ടിൽ കൊണ്ടാക്കാൻ പോയിരിക്കുന്നു." തുടങ്ങിയ ഭാഗങ്ങള്‍ ..
    രതിവൈകൃതം ഉള്ള ഭര്‍ത്താവിനു കൂട്ടുകാരികള്‍ വേറെ ഉണ്ടാവുന്നത് കഥാഘടനയെ ചോദ്യം ചെയ്യുന്നു. സ്വയംഭോഗം എന്നാ മറുമരുന്നു പറഞ്ഞുകൊടുക്കുന്ന നായകന്‍ തെട്ടിധരിക്കപ്പെടുകയെ ഒള്ളൂ. പിന്നെയും മറ്റ് ചില കാര്യങ്ങള്‍ .
    ഇതൊക്കെ പറഞ്ഞത് കഥ മോശം എന്നല്ല. എഴുത്തിന്റെ ശൈലി കണ്ടപ്പോള്‍ ഗൌരവകരമായ വായന വേണം ഇന്ന് തോന്നി. അതുകൊണ്ടാണ്. -kanakkoor

    നല്ല വായനസുഖംകുറച്ചുസമയം ഞാന്‍ "ആദി"യായി താങ്കളുടെ ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ് വരുന്നത് ഇതു വല്ലാതെ മനസ്സിനെ ഉലച്ചു നല്ല അവതരണം വീണ്ടുംവരാം

    പ്രീത,
    പ്രദീപ്‌,
    ചെറുവാടി,
    - നന്ദി.

    കണക്കൂര്‍ :
    നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും നന്ദിയോടെ സ്വീകരിക്കുന്നു.തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കൂ.

    ഇടശ്ശേരിക്കാരന്‍ : സന്തോഷം, വീണ്ടും വരൂ.

    ഇഷ്ടപ്പെട്ടു...

    നല്ല സൗഹൃദങ്ങള്‍ എന്നും വിലപിടിച്ചത് തന്നെ. മനോഹരമായി എഴുതി.

    sangeetha says:

    valare nannayirikkunnu....hridayathil thatti....

    അരീക്കോടന്‍,
    ദിവാരേട്ടന്‍,
    സംഗീത,

    - നന്ദി

    അനിലേട്ടാ, ഒരു കഥയ്ക്കപ്പുറത്തേക്ക് സ്കോപ്പുള്ള വിഷയം.. അവതരണം ഇഷ്ടായ്.ആശംസകള്‍..!

    നന്നായി പറഞ്ഞിരിക്കുന്നു.

    അനിലേട്ടാ,

    നെറ്റ് വഴി ഒരു ദിവസമുള്ള കണ്ടുമുട്ടലും, അത് വളര്‍ന്ന്‍ആത്മാര്തതയിലേക്ക്നീണ്ട രണ്ടു വ്യക്തി ബന്ധങ്ങള്‍!,....

    സ്വകാര്യ വേദനയും, രോഗവും വേര്‍പിരിയലും എല്ലാംകൂടി ഒരു ചെറുകഥയുടെ ചട്ടക്കൂട് ഭേദിച് പുറത്തുപോകുമോ എന്നൊരു സംശയം കഥ വായിച്ചുതീരുന്നത് വരെയുണ്ടായി എന്നത് സത്യം.

    സെക്സ് പ്രതീക്ഷിച്ച് സൌഹൃദത്തില്‍ അകപ്പെടുന്ന നായക കഥാപാത്രം പല ഭാഗങ്ങളിളും ഒരു സൈക്കാര്‍ടിസ്റ്റ്‌ ഉപദേശിയാകുന്നത് ഇത്തിരി അസ്വാഭാവികതയുണ്ടായി. അയാളെ അത്ര പുണ്യാനാക്കാതിരുന്നിരുന്നെങ്കില്‍ കഥക്ക് മറ്റൊരു മാനം കൈവന്നേനെ എന്നൊരു അഭിപ്രായം എനിക്കുണ്ട്.

    (നമ്മുടെ ഫഹദ് ഫാസില്‍, അല്ലെങ്കില്‍ ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍, അറ്റ്‌ ലീസ്റ്റ് ഒരുതവണയെങ്കിലും,!!!!!!:)

Post a Comment

Related Posts Plugin for WordPress, Blogger...